കാട്ടാന മാത്രമല്ല പുലിയും: മൂപ്പൈനാട് അതിർത്തിയിൽ ഭീതി*
August 19, 2021
വടുവൻചാൽ : ചെല്ലങ്കോട് പ്രദേശത്ത് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. ചോലാടി ചെക്‌പോസ്റ്റിനോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയത്. കാട്ടാനശല്യത്തിൽ പൊറുതിമുട്ടുന്ന പ്രദേശത്ത് പുലിയുടെ സാന്നിധ്യംകൂടിയായതോടെ പുറത്തിറങ്ങാൻ ഭയക്കുകയാണ് ജനം.
മൂപ്പൈനാട് പഞ്ചായത്തിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം പലയിടത്തായി പുലിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. വളർത്തുമൃഗങ്ങൾ കരഞ്ഞ് ബഹളംവെച്ചതോടെയാണ് പുലിയുടെ സാന്നിധ്യം നാട്ടുകാർ ഉറപ്പിച്ചത്. വനംവകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചോലാടി പ്രദേശത്തെ ഒരു തോട്ടത്തിൽ പതുങ്ങിയ പുലി പിന്നീട് ശേഖരൻകുണ്ട് ഭാഗത്തേക്ക് പോയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കല്ലിക്കെണി, അമ്പലക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാൻ പേടിക്കുകയാണ്. പുലിയെ കൂടുവെച്ച് പിടികൂടണമൈന്നാണ് ആവശ്യം. ചെല്ലങ്കോട് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാട്
0 comments:
Post a Comment