ആന്റിബോഡി കോക്ടെയില്‍ ചികിത്സ കോവിഡ് മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തി
*August 8, 2021*
കോഴിക്കോട്: ആന്റിബോഡി കോക്ടെയില്‍ ചികിത്സ കോവിഡ് മാര്‍ഗരേഖയില്‍ സംസ്ഥാനസര്‍ക്കാര്‍ ഉള്‍പ്പെടുത്തി. 'ട്രംപ് കോക്ടെയില്‍' എന്നാണ് ഇതറിയപെടുന്നത്. ഇതുള്‍പ്പെടുത്തി ഓഗസ്റ്റ് അഞ്ചിന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ ആന്റിബോഡി ചികിത്സ ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
60-നുമേല്‍ പ്രായമുള്ള കോവിഡ് ബാധിതരായ ഹൈ റിസ്‌ക് വിഭാഗക്കാര്‍ക്കും അമിതവണ്ണവും ഭാരവുമുള്ളവര്‍ക്കുമാണ് ഇത് പ്രധാനമായും നല്‍കുന്നത്. ഈ മരുന്ന് ഉപയോഗിച്ച രോഗികളില്‍ ഇത് ഫലപ്രദമാണെന്നു വ്യക്തമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കോക്ടെയില്‍ തെറാപ്പി വ്യാപകമായി ചെയ്യുന്നുണ്ട്.
കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ മരുന്നുകള്‍ ചേര്‍ത്തുള്ള ഇന്‍ജക്ഷനാണ് ഈ ചികിത്സ. യു.എസ്. പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചതിനു ശേഷമാണ് ഇത് 'ട്രംപ് കോക്ക്ടെയില്‍' എന്നറിയപ്പെട്ടത്. സംസ്ഥാനത്ത് കോവിഡ് നിരക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഈ ചികിത്സാരീതി വലിയ ആശ്വാസമാകുമെന്നാണു വിലയിരുത്തല്‍.
0 comments:
Post a Comment