കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കൈതാങ്ങുമായി രാജസ്ഥാന്‍ സര്‍ക്കാര്‍
കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെടുന്നവര്‍ക്ക് തുടര്‍പഠനത്തിന്റെ വാതായനങ്ങള്‍ തുറക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍
August 18, 2021
ജയ്പുര്‍: കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്ക് തുടര്‍പഠനസൗകര്യത്തിന് സഹായമൊരുക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതിനായി സംസ്ഥാനത്ത് പുതിയ കോളേജ് പ്രവേശന നയം സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡില്‍ മാതാപിതാക്കളില്‍ രണ്ട് പേരെ നഷ്ടപ്പെട്ടവര്‍ക്കും അല്ലെങ്കില്‍ ഒരാളെ നഷ്ടപ്പെട്ടവര്‍ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇവര്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ മിനിമം മാര്‍ക്ക് വാങ്ങി പാസായവരാണങ്കില്‍ പോലും സര്‍ക്കാര്‍ കോളേജുകളില്‍ ബിരുദപഠനത്തിന് പ്രവേശനം നല്‍കുന്നതാണ് പദ്ധതി
നിലവിലുള്ള ക്വാട്ടയിലോ അല്ലെങ്കില്‍ കോളേജില്‍ അനുവദിച്ചിരിക്കുന്ന സീറ്റുകളിലോ യാതൊരു മാറ്റവും വരുത്താതെ അധികമായി വരുന്ന സീറ്റുകളിലായിരിക്കും പുതിയ പദ്ധതി പ്രകാരം പ്രവേശനം അനുവദിക്കുക.
നിലവില്‍ 50 ശതമാനത്തിന് മുകളില്‍ ആദിവാസി ജനസംഖ്യയുള്ള ബ്ലോക്കുകളിലോ താലൂക്കിലോ ഉള്ള വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക സീറ്റുകള്‍ അനുവദിക്കും. സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണിത്. കായികതാരങ്ങള്‍ക്ക് അനുവദിച്ച ഇളവുകള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പാകിസ്താനില്‍ നിന്ന് സ്ഥലം മാറിയ കുടുംബങ്ങള്‍ക്കും കാശ്മീരില്‍ നിന്ന് കുടിയേറിപാര്‍ത്തവര്‍ക്കും പുതിയ പദ്ധതിപ്രകാരം ചില ആനുകൂല്യങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
0 comments:
Post a Comment