advertise here  Call : 9072780374

പലിശയും പിഴയും തിരികെ നൽകും: സോഫ്റ്റ് വെയർ പരിഷ്‌കരിച്ചതായി ആദായനികുതി വകുപ്പ്


 പലിശയും പിഴയും തിരികെ നൽകും: സോഫ്റ്റ് വെയർ പരിഷ്‌കരിച്ചതായി ആദായനികുതി വകുപ്പ്

ഐടിആർ തയ്യാറാക്കാൻ സോഫ്റ്റ് വെയറിന്റെപുതിയ പതിപ്പോ വെബ് സൈറ്റോ ഉപയോഗിക്കണം. റിട്ടേൺ പ്രൊസസ് ചെയ്യുമ്പോൾ ഈടാക്കിയ പലിശയും പിഴയും വ്യക്തമാകും. അടച്ച അധികതുക റീഫണ്ട് ചെയ്യും.


August 12, 2021


2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തപ്പോൾ സോഫ്റ്റ് വെയറിലെ തകരാർകാരണം അധികമായി അടക്കേണ്ടിവന്ന പലിശയും വൈകിയയിനത്തിൽ ഈടാക്കിയ പിഴയും തിരികെ നൽകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. 

കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നികുതിദായകർക്ക് ആശ്വാസമേകി ആദായനികുതി ഫയൽ ചെയ്യുന്നതിനുള്ള അവസാനതിയതി ജൂലായ് 31ൽനിന്ന് സെപ്റ്റംബർ 30വരെ നീട്ടിയിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു പലിശയും പിഴയും ഈടാക്കിയത്.

വകുപ്പ് 234എ പ്രകാരം അധിക പലിശയും സെഷൻ 234 എഫ് പ്രകാരം പിഴയുമാണ് ഈടാക്കിയത്. വിശദമായി പരിശോധിച്ച് സോഫ്റ്റ വെയറിൽ തിരുത്തൽ വരുത്തിയാതായി ആദായ നികുതി വകുപ്പ് ട്വീറ്റ്‌ചെയ്തു. 

സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഐടിആർ തയ്യാറാക്കുന്നതെങ്കിൽ പുതിയ പതിപ്പ് ഉപയോഗിക്കണം. അല്ലെങ്കിൽ വെബ്‌സൈറ്റ് ഉപയോഗിക്കണമെന്നും ഐടി വകുപ്പ് അറിയിച്ചിട്ടുണ്ട്. 

About VOP

0 comments:

Post a Comment

Powered by Blogger.