പൂനലൂർ നഗരസഭാ നേതൃത്വത്തിൽ കോവിഡ് രോഗ വ്യാപനത്തിന്റെ വ്യാപ്തി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നഗരസഭ ഹാളിൽ പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെ നടത്താം എന്ന് ആലോചിക്കുന്നതിനായി സർവ്വകക്ഷി യോഗം നടന്നു. പ്രസ്തുത യോഗം വി.പി.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ നിമ്മി എബ്രഹാം അദ്ധ്യക്ഷയായി. യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് MLA പി.എസ്.സുപാൽ സംസാരിച്ചു. അസുഖ വ്യാപനം ഗൗരവതരമായി കാണണമെന്നും ദുരന്ത നിവാരണ സമിതി ഉത്തരവിറക്കിയപ്പോൾ പുനലൂർ നഗരസഭയിൽ രോഗം ഇനിയും വർദ്ധിക്കാൻ സാദ്ധ്യത ഉണ്ടെന്നും 2-ാം തരംഗത്തിൽ നടന്ന പ്രവർത്തനത്തേക്കാൾ ശ്രദ്ധ 3-ാം തരംഗത്തിന്റെ മുന്നോടിയായി കാണണമെന്നും പറഞ്ഞു. പ്രധാനപ്പെട്ട തീരുമാനങ്ങൾ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുന്നതായി പറഞ്ഞു. യോഗത്തിൽ ആശുപത്രി സൂപ്രണ്ട് , പോലീസ് ഉദ്ധ്യോഗസ്ഥർ, RDO, ഹെൽത്ത് ഇൻസ്പെക്ടർമാർ ,JHI മാർ , SHO , ആശാ വർക്കർമാർ , വ്യാപാര വ്യവസായി പ്രതിനിധികൾ , പത്ര പ്രവർത്തകർ ,രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ , നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും പങ്കെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി.ദിനേശൻ തീരുമാനങ്ങൾ വിശദീകരിച്ചു.
അടിയന്തരമായി ജാഗ്രതാ സമിതി കൂടണം, CFLTC യിൽ രോഗികൾ നിറഞ്ഞാൽ DCC തുടങ്ങണം , ആശാ വർക്കർ , വായനശാലകൾ, RRT എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കണം , ക്വാറന്റെയിനിൽ ഇരിക്കുന്നവർ പുറത്ത് ഇറങ്ങി നടന്നാൽ വിവരം പോലീസിനെ അറിയിക്കണം , അസുഖ വ്യാപനം ഉണ്ടാകാതെ വീടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം കൊച്ചു കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം , ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നാളെ 18 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകളും ഗവൺമെന്റ് ആശുപത്രിയിൽ എത്തി വാക്സിൻ എടുക്കണം.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ വസന്താരൻജൻ നന്ദി രേഖപ്പെടുത്തി.
0 comments:
Post a Comment