സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോൺഹാർഡ് യൂളർ പതിനെട്ടാം നൂറ്റാണ്ടിലാണ് സുഡോക്കു കണ്ടുപിടിച്ചത്.
സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി(69) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിക്കോളി മാഗസിനിലൂടെ സുഡോക്കുവിനെ ജനകീയമാക്കിയ പസിൽ മാനായിരുന്നു ജപ്പാൻകാരനായ മാകി കാജി. സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോൺഹാർഡ് യൂളർ പതിനെട്ടാം നൂറ്റാണ്ടിലാണ് സുഡോക്കു കണ്ടുപിടിച്ചത്.
ഇതിന്റെ ആധുനിക രൂപം യു.എസിൽ വികാസമെടുത്തതായാണ് അനുമാനമെങ്കിലും മാകി കാജിയിലൂടെയാണ് സുഡോകു അതിവേഗം ലോകമെങ്ങും പടർന്നത്. സ്മാർട്ട് ഫോണും ഇലക്ട്രോണിക് ഗെയിമുകളും വരുന്നതിന് മുമ്പുള്ള തലമുറയുടെ കളിമുറ്റമായിരുന്നു സുഡോക്കു കളങ്ങൾ.
ലംബമായും തിരശ്ചീനമായും നിറഞ്ഞ 81 ചതുരങ്ങളിൽ 1 മുതൽ 9 വരെയുള്ള അക്കങ്ങൾ നിരത്തിയുള്ള പ്രശ്നോത്തരി. നേരെയും കുത്തനെയുമുള്ള കളങ്ങളിൽ അക്കങ്ങൾ ആവർത്തിക്കരുത്. സുഡോക്കു എന്നാൽ ഒറ്റ അക്കം എന്നാണർത്ഥം.
കൈരളി ഓണ്‍ലൈന്‍
0 comments:
Post a Comment