തിങ്കളാഴ്ച മുതൽ രാത്രികാല കര്‍ഫ്യൂ; വ്യാപനത്തോത് 7 ന് മുകളിലുള്ളിടങ്ങളിൽ ലോക്ഡൗൺ
*28/08/2021*
*Independent Media*
സംസ്ഥാനത്തു തിങ്കളാഴ്ച മുതൽ രാത്രികാല കര്‍ഫ്യൂവും പ്രതിവാര വ്യാപനത്തോത് ഏഴിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗണും ഏർപ്പെടുത്തും. മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനിൽക്കുന്നതായും കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അധികം വൈകാതെ കേരളം സാമൂഹിക പ്രതിരോധശേഷി കൈവരിക്കും. ഓണക്കാലം കോവിഡ് വ്യാപനം വര്‍ധിപ്പിച്ചു. ചികില്‍സാസൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ കോവിഡ് മരണനിരക്ക് 0.51 %. ദേശീയശരാശരി 1.34 ശതമാനമാണ്.
വരുംദിവസങ്ങളില്‍ കോവിഡിനെതിരെ അതീവജാഗ്രത വേണം. മൂന്നാംതരംഗം നേരിടാന്‍ സജ്ജമാകണം. വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കണം. ‘കേരള മോഡല്‍ പരാജയമല്ല'.
0 comments:
Post a Comment