യുപിയിൽ കോവിഡ് പിടി അയക്കുന്നു ; പരിശോധിച്ചത് 2.54 ലക്ഷത്തിലേറെ സാംപിൾ, കോവിഡ് പോസിറ്റീവായത് 28 പേർക്ക് മാത്രം
August 8, 2021
ലക്നൗ : രാജ്യത്ത് കോവിഡ് പ്രതിസന്ധി തുടരുമ്പോഴും ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്നത് ആശ്വാസവാർത്ത. ആഴ്ചകൾക്കു മുൻപു കോവിഡ്
രൂക്ഷമായിരുന്നു ഉത്തർപ്രദേശിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 28 കേസും 2 മരണവും മാത്രം.
കഴിഞ്ഞ 24 മണിക്കൂറിൽ 2.54 ലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചു. അതിൽ 28 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 17,08,716 ആയി. ആകെ മരണസംഖ്യ 22,773.
റായ്ബറേലിയിലും ഗോണ്ടയിലുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഓരോ മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ സംസ്ഥാനത്തു കോവിഡ് മുക്തി നേടിയവർ 16,85,357 ആണ്. 98.6 ശതമാനമാണു രോഗമുക്തി നിരക്ക്.
0 comments:
Post a Comment