*24 മണിക്കൂറിടെ രാജ്യത്ത് 41,195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 490 മരണം*
August 12, 2021
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 490 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ 46-ാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസ് 50,000ത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തുടനീളം 3,20,77,706 പേര്‍ക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. ഇതില്‍ 3,12,60,050 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 39,069 പേര്‍ രോഗമുക്തി നേടി. 97.45 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
3,87,987 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 4,29,669 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. രാജ്യത്തുടനീളം 52 കോടിയിലേറെ ഡോസ് കോവിഡ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച പുതിയ കേസുകളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്.
0 comments:
Post a Comment