സെൻസെക്‌സിൽ 149 പോയന്റ് നേട്ടം: വാഹന, ലോഹ ഓഹരികൾ കുതിച്ചു
ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികളും നേട്ടത്തിലാണ്.
August 12, 2021
മുംബൈ: കരുതലോടെയായിരുന്നു തുടക്കമെങ്കിലും താമസിയാതെ വിപണി നേട്ടത്തിലായി. ഓട്ടോ, മെറ്റൽ, പൊതുമേഖല ബാങ്ക് ഓഹരികളാണ് മികവ് കാണിച്ചത്.
സെൻസെക്‌സ് 149 പോയന്റ് ഉയർന്ന് 54,675ലും നിഫ്റ്റി 41 പോയന്റ് നേട്ടത്തിൽ 16,323ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികളും നേട്ടത്തിലാണ്.
പവർഗ്രിഡ് കോർപ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, അൾട്രടെക് സിമെന്റ്‌സ്, എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
നെസ് ലെ, ടെക് മഹീന്ദ്ര, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണലിവർ, ടിസിഎസ്, ഏഷ്യൻ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്‌സ്, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ഓയിൽ ഇന്ത്യ, അശോക് ലെയ്‌ലാൻഡ്, ഭാരത് ഫോർജ്, അവന്തി ഫീഡ്‌സ്, ഡിഷ് ടിവി, ഫിനോലക്‌സ് കേബിൾസ് ഉൾപ്പടെയുള്ള കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.
0 comments:
Post a Comment