advertise here  Call : 9072780374

കേരള ഫോക്കസ് 11ആം വാർഷികം നടന്നു.മാധ്യമരത്നം പുരസ്‌കാരം വോയിസ് ഓഫ് പുനലൂരിന്..!!!


 കേരള ഫോക്കസ് വാർഷികം നടന്നു.മാധ്യമരത്നം പുരസ്‌കാരം വോയിസ് ഓഫ് പുനലൂരിന്..!!!


കൊല്ലം: കേരള ഫോക്കസ് കൾച്ചറൽ & ചാരിറ്റബിൾ  ഇന്റർനാഷണൽ ഓർഗനൈസേഷന്റെ 11-മത് വാർഷികവും അവാർഡ് സമർപ്പണവും പുനലൂർ കേരള ഫോക്കസ് പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു.


കേരള ഫോക്കസ് പ്രസിഡന്റും പുനലൂർ നഗരസഭ വൈസ് ചെയർമാനുമായ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതയും ജനറൽ സെക്രട്ടറി വി.വിഷ്ണുദേവ് സ്വാഗതവും ആശംസിച്ച യോഗം മുൻ മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. പുനലൂർ എം.എൽ.എ  പി.എസ്.സുപാൽ കേരള ഫോക്കസ് അവാർഡ് ഷെഫ് സുരേഷ് പിള്ള (പാചക രത്‌നം), രാധു പുനലൂർ (സാഹിത്യ രത്‌നം), സി.കെ.പ്രദീപ് കുമാർ (അക്ഷര രത്‌നം), ഡോ.രഞ്ജു ജോസഫ് ടിൻസൺ (വിദ്യാരത്‌നം), ഡോ.ബിനുരാജ്‌ (ആരോഗ്യ രത്നം), ഡോ.സോണി മാത്യു (ജീവകാരുണ്യ രത്‌നം), വോയിസ്‌ ഓഫ് പുനലൂർ (മാദ്ധ്യമ രത്‌നം) എന്നിവർക്ക് വിതരണം ചെയ്തു.*


പി.എസ്.സുപാൽ എം.എൽ.എയ്ക്ക് സ്വീകരണം നൽകി. മുൻ മന്ത്രി അഡ്വ.കെ.രാജുവിനെ ചടങ്ങിൽ ആദരിച്ചു.


പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം മുഖ്യാഥിതിയായിരുന്നു. ചലച്ചിത്ര മാദ്ധ്യമ പ്രവർത്തകൻ പല്ലിശ്ശേരി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വൈസ് ചെയർമാൻ ഡോ.കെ.ടി.തോമസ്, കേരള ഫോക്കസ് പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ എൻ.ജനാർദ്ദനൻ, ബുക്സ് ഇന്ത്യ പ്രസിഡന്റ്‌ ആയുർ ശിവദാസ്, സാക്ഷരത മിഷൻ പുനലൂർ തുല്യത പഠന കേന്ദ്രം കോ -ഓർഡിനേറ്റർ വി.സുരേഷ് കുമാർ, കേരള ഫോക്കസ് ഭാരവാഹികളായ പുനലൂർ വിജയൻ,  മോഹനൻ പിള്ള, ഡി.എസ്.ജയരാജൻ, ബിജേഷ് ഭാസ്കർ മേനോൻ, സലീം പുനലൂർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണ മത്സര വിജയിക്കുള്ള പ്രൈസ് ബേബി ആദിശ്രീ ഏറ്റുവാങ്ങി. കേരള ഫോക്കസ് ജോയിന്റ് സെക്രട്ടറി ശ്രീദേവി പ്രകാശ് കൃതഘ്‌ജ്ഞത രേഖപ്പെടുത്തി.

About VOP

0 comments:

Post a Comment

Powered by Blogger.