advertise here  Call : 9072780374

പ്ലസ് വണ്‍ പ്രവേശനം അടുത്തയാഴ്ച മുത


 പ്ലസ് വണ്‍ പ്രവേശനം അടുത്തയാഴ്ച മുതല്‍*


പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണു കൂട്ടുക


തിരുവനന്തപുരം : കേരള ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനം ഓഗസ്റ്റ് ആദ്യയാഴ്ച മുതല്‍ ആരംഭിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണു കൂട്ടുക.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയില്‍ റെക്കോര്‍ഡ് വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്, 87.94%. സംസ്ഥാനത്ത് 3,28,702 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സയന്‍സ് 90.52%, ഹ്യുമാനിറ്റീസ് 80.04%, കൊമേഴ്‌സ് 89.13%, ആര്‍ട് 89.33% എന്നിങ്ങനെയാണ് വിജയം. സേ പരീക്ഷ, പുനഃപരിശോധന എന്നിവയ്ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.

About VOP

0 comments:

Post a Comment

Powered by Blogger.