advertise here  Call : 9072780374

മൈഗ്രെയ്നു പരിഹാരം


 മൈഗ്രെയ്നു പരിഹാരം

*====================*


മൈഗ്രേയ്ന്‍ ഇന്നത്തെ കാലത്ത് നമ്മുടെ ജീവിതശൈലീ രോഗങ്ങളുടെ മുന്‍നിരയിലാണ്. മൈഗ്രേയ്‌നിന്റെ കഷ്ടപ്പാട് അത് അനുഭവിച്ചവര്‍ക്ക് നല്ലതു പോലെ അറിയാവുന്നതാണ്. വളരെ ഭീകരമായ അവസ്ഥയാണ് മൈഗ്രേയ്‌ന്റെ എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല


എന്നാല്‍ ഇനി മൈഗ്രേന്‍ ഇല്ലാതാക്കാന്‍ ഒരു നിമിഷ പരിഹാരം. വെറും കാപ്പി കൊണ്ട് മൈഗ്രേയ്ന്‍ നമുക്ക് മാറ്റിയെടുക്കാം. മൈഗ്രേയ്ന്‍ പലരിലും ദിവസങ്ങളോളം തന്നെ പിടിമുറുക്കും. എന്നാല്‍ ഇനി ഇതിനെ പ്രതിരോധിയ്ക്കാന്‍ ഈ ഒറ്റമൂലിയ്ക്ക് സാധിയ്ക്കും. എങ്ങനെയെന്ന് നോക്കാം.


മൈഗ്രേയ്ന്‍ എന്ന തലവേദന ഒരിക്കലും ഒറ്റവാചകത്തില്‍ ഒതുക്കാന്‍ കഴിയില്ല. തലവേദനയേക്കാള്‍ പ്രശ്‌നക്കാരനാണ് ഇവന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ജനിതക പ്രശ്‌നങ്ങള്‍ കൊണ്ട് വരം മൈഗ്രേയ്ന്‍ വരാം. 


പെട്ടെന്നുള്ള മൂഡ് മാറ്റങ്ങള്‍, സാധാരണയില്‍ നിന്നും വ്യത്യസ്തമാ തലവേദന,ഉമിനീരിന്റെ കൊഴുപ്പ് വര്‍ദ്ധിയ്ക്കുന്നത്, കണ്ണടയ്ക്കുമ്പോഴും തുറക്കുമ്പോഴും വളയങ്ങള്‍ പോലെ കാണപ്പെടുക എന്നിവയാണ് മൈഗ്രേയ്ന്‍ ലക്ഷണങ്ങള്‍.


എന്നും രാവിലെ ഒരു കാപ്പി പതിവുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ കാപ്പിയ്ക്ക് നമ്മുടെ മൈഗ്രേയ്ന്‍നെ അകറ്റാനുള്ള കഴിവുണ്ട്. അതും നിമിഷ നേരം കൊണ്ട്. കാപ്പിയില്‍ ഇനി അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിച്ച് നോക്കൂ. ഇത് മൈഗ്രേയ്‌നിനെ വെറും നിമിഷനേരം കൊണ്ട് തുരത്തും. 


ഒരിക്കലും രാവിലെ കഴിക്കുന്ന കാപ്പിയ്ക്ക് മധുരം ഇടരുത് മൈഗ്രേയ്ന്‍ ഉള്ളവര്‍. ഇത് മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കും. കാപ്പി അതിന്റെ കയ്‌പ്പോട് കൂടിയാണ് കുടിയ്‌ക്കേണ്ടത്. ഇത് ദഹനപ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. 


നാരങ്ങ മനസ്സിനും ശരീരത്തിനും ഉഷാര്‍ നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങളേയും കരളിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു. 


നിരവധി ആരോഗ്യ ഗുണങ്ങളാണ് രാവിലത്തെ കാപ്പിയില്‍ ഉള്ളത്. ഇതിലല്‍പ്പം നാരങ്ങ നീര് ചേര്‍ത്താല്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെയെന്ന് നോക്കാം. 


കരള്‍ സംബന്ധമായി ഉണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇനി പരിഹാരം കാണാം. കാരണം കാപ്പിയും നാരങ്ങ നീരും കഴിയ്ക്കുന്നത് കരളിനെ സംരക്ഷിക്കുന്നു. കരളിലുള്ള വിഷവസ്തുക്കളെയെല്ലാം പുറന്തള്ളാന്‍ ഇത് സഹായിക്കും. 


പലപ്പോഴും ശരീരത്തിന് എനര്‍ജി കുറയുമ്പോഴാണ് പല വിധത്തിലും തലവേദനയും മൈഗ്രേയ്‌നും തല പോക്കുന്നത്. എന്നാല്‍ കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന്റെ എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു. 


കിഡ്‌നി സ്റ്റോണിന് പരിഹാരം കാണാനും കാപ്പിയും നാരങ്ങ നീരും സഹായിക്കുന്നു. കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാന്‍ ഫലപ്രദമായ പരിഹാരമാമ് ഇത്.

About VOP

0 comments:

Post a Comment

Powered by Blogger.