*ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യണമെന്നാവർത്തിച്ച് പോലീസ്.....!!!*
✨✨✨✨✨✨✨✨
*11 - O7 - 2021 (ഞായർ)*
©️🅞🅝🅛🅘🅝🅔🅝🅔🅦🅢
✨✨✨✨✨✨✨✨
പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പേരുകളില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാപകമായതോടെ ഫേസ് ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ പ്രൊഫൈല്‍ ലോക്ക് ചെയ്ത് സംരക്ഷിക്കാന്‍ സംസ്ഥാന പൊലീസിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശം.
ചിത്രങ്ങളും വിഡിയോയും സ്വകാര്യ വിവരങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ഫേസ് ബുക്ക് നല്‍കുന്ന സ്വകാര്യനയം ഉപയോഗിക്കണമെന്നാണ് അറിയിപ്പ്. തങ്ങളുടെ സൗഹൃദവലയത്തിലുള്ളവര്‍ക്ക് വ്യാജ അക്കൗണ്ടില്‍ നിന്ന് സന്ദേശം അയയ്ക്കുകയും സാമ്ബത്തിക സഹായങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായി നിരവധി പരാതികള്‍ പൊലീസിന് ലഭിക്കുന്നുണ്ട്.സമൂഹമാധ്യമങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത ഫോട്ടോകള്‍ അശ്‌ളീല സൈറ്റുകളുടെയും ആപ്ളിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയും ലഭിച്ചിട്ടുണ്ട്.
പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്ബോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്സ് ക്രമീകരിക്കണമെന്നും ഇത്തരം അനുഭവങ്ങളുണ്ടായാല്‍ പൊലീസ് സഹായം തേടണമെന്നും സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ നിര്‍ദ്ദേശമുണ്ട്.
0 comments:
Post a Comment