advertise here  Call : 9072780374

അഭിമാനമായി ഡോ. ഫൈൻ സി ദത്തന്‍; ഒളിമ്പിക്സ് ബാഡ്മിന്‍റൺ ഒരു മലയാളി നിയന്ത്രിക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ടോക്കിയോ

അഭിമാനമായി ഡോ. ഫൈൻ സി ദത്തന്‍; ഒളിമ്പിക്സ് ബാഡ്മിന്‍റൺ ഒരു മലയാളി നിയന്ത്രിക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ടോക്കിയോ* 


ന്യൂസ് കൈരളി



ഒളിമ്പിക്സിൽ ബാഡ്മിൻറൺ മത്സരങ്ങൾ ഒരു മലയാളി നിയന്ത്രിക്കുന്ന ചരിത്ര മുഹൂർത്തത്തിനാണ് ടോക്കിയോ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഡോ. ഫൈൻ സി ദത്തനാണ് ഈ മലയാളി അമ്പയർ.


ഒളിംപിക്സിൽ കഴിഞ്ഞ ദിവസം നടന്ന ബാഡ്മിന്റൻ മത്സരങ്ങൾ നിയന്ത്രിച്ചത് ഒരു മലയാളിയായിരുന്നു.  തിരുവനന്തപുരം ശംഖുമുഖം ഷിഫിൻ വില്ലയിൽ ഡോ. ഫൈൻ സി ദത്തൻ ആണ് ഈ മലയാളി അംപയർ.1994 ലാണ് ഫൈൻ അമ്പയർ ജീവിതം ആരംഭിച്ചത്.


അമ്പയർ ആകാൻ നിമിത്തമായത് കെ എസ് ബി എ മുൻ സെക്രട്ടറി എസ് മുരളീധരന്റെ ഉപദേശമാണ്. പിന്നെ അമ്പയറിംഗിൽ ഉയർച്ചയുടെ പടവുകൾ ഈ തിരുവനന്തപുരത്തുകാരൻ ചവുട്ടിക്കയറി. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ഒളിംപിക്സിനായി തിരഞ്ഞെടുത്ത 26 പേരുള്ള പാനലിലെ ഏക ഇന്ത്യക്കാരനെന്ന പ്രത്യേകതയും ഇദ്ദേഹത്തിന് മാത്രം സ്വന്തം.


ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, തോമസ് ആൻഡ് ഊബർ കപ്പ്, സുധിർമാൻ കപ്പ് തുടങ്ങിയ ലോക ചാംപ്യൻഷിപ്പുകളടക്കം ഇദ്ദേഹം  നിയന്ത്രിച്ചിട്ടുണ്ട്. ഈ മികവുകൾ കണക്കിലെടുത്താണ് ഒളിംപിക്സ് പാനലിലേക്കു ഡോ. ഫൈൻ സി ദത്തനെ തെരഞ്ഞെടുത്തത്. ബാഡ്മിന്റൻ വേൾഡ് ഫെഡറേഷന്റെ അംഗീകാരമുള്ള അമ്പതുപേരിൽ ഒരാളാണ് ഇദ്ദേഹം.


ദേശീയ ബാഡ്മിന്റൺ കളിക്കാരുടെ മാനസിക പ്രാപ്തിയെന്ന വിഷയത്തിൽ കേരള സർവ്വകലാശാലയിൽ നിന്നും പി എച്ച്ഡിയും ഫൈൻ നേടിയിട്ടുണ്ട് . 2014 മുതൽ ബി‌ ഡബ്ല്യു‌ എഫ് എലൈറ്റ് പാനൽ അമ്പയറാണ്. എൻ‌ ഐ‌ എസ് ഡിപ്ലോമ കോഴ്‌സ് പാസായ ഫൈൻ എട്ട് വർഷത്തോളം കേരള സ്‌കൂൾസ് ബാഡ്‌മിന്റൺ ടീമിനെ പരിശീലിപ്പിച്ചു.


ബാഡ്മിന്റൺ ഏഷ്യയുടെ ടെക്നിക്കൽ ഒഫീഷ്യൽസ് അസ്സെസർ,തിരുവനന്തപുരം ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങളും ഇദ്ദേഹം വഹിക്കുന്നുണ്ട്.

About VOP

0 comments:

Post a Comment

Powered by Blogger.