advertise here  Call : 9072780374

മുല്ലപ്പെരിയാര്‍-ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത്‌ ഭൂചലനം


 മുല്ലപ്പെരിയാര്‍-ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത്‌ ഭൂചലനം


*July 7, 2021*


ഉപ്പുതറ/കുമളി: മുല്ലപ്പെരിയാര്‍-ഇടുക്കി അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശം ഉള്‍പ്പെടെ ഹൈറേഞ്ച്‌ മേഖലയില്‍ ഭൂചലനം. അന്‍പത്‌ സെക്കന്‍ഡോളം നിലനിന്ന ഭൂചലനം ജനങ്ങളില്‍ ഭീതി പടര്‍ത്തി. ഇന്നലെ രാത്രി 8.50 ഓടെയാണ്‌ ഭൂചലനം ഉണ്ടായത്‌. 

ഇന്നലെ വൈകിട്ട്‌ ഈ മേഖലയില്‍ ഇടിമിന്നല്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ തോണിത്തടി റെയ്‌ന്‍ ഗെയ്‌ഗ്‌ സ്‌റ്റേഷനിലെ റിക്‌ടര്‍ സ്‌കെയിലെ അളവ്‌ നിജപ്പെടുത്തിയിയാല്‍ മാത്രമെ കൃത്യമായ ഭൂചലനത്തിന്റെ തോത്‌ അറിയാനാകു. 

കുമളിയിലും ശക്‌തമായ ഭൂചലനം ഉണ്ടായിട്ടുണ്ട്‌. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലകള്‍ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്‌.

About VOP

0 comments:

Post a Comment

Powered by Blogger.