advertise here  Call : 9072780374

സിക്ക വൈറസ്: കേന്ദ്രസംഘം ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി


 

സിക്ക വൈറസ്:  കേന്ദ്രസംഘം ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി


 സിക്ക വൈറസ് സാഹചര്യം വിലയിരുത്താൻ  കേരളത്തിൽ  എത്തിയ ഡോക്ടർ രുജി ജയിനിന്റെ( ജോയിന്റ് ഡയറക്ടർ, റീജിയണൽ ഹെൽത്ത് ഓഫീസ്, തിരുവനന്തപുരം) നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ 

വി. ആർ. രാജു, പൊതുജനാരോഗ്യം അഡീഷണൽ ഡയറക്ടർ ഡോക്ടർ  വി.മീനാക്ഷി ആരോഗ്യവകുപ്പിലെ മറ്റുന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. ഈ മാസം 11ന് കേരളത്തിൽ എത്തിയ കേന്ദ്ര സംഘം വൈറസ് ബാധിത സ്ഥലങ്ങളില്‍  പരിശോധന നടത്തുകയും, പ്രവർത്തനങ്ങൾ വിലയിരുത്തുകയും, വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 


 കൊതുകു നിയന്ത്രണം, കൊതുകിന്റെ സാന്ദ്രതാ പഠനം, നിരീക്ഷണം, എന്നിവ ഉൾപ്പെടുന്ന കർമ്മപദ്ധതി ചർച്ച ചെയ്തു .   സിക്കാ രോഗികൾ കൂടുതലുള്ള ഒൻപത് വാർഡുകളിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി കൊതുകു നിയന്ത്രണം, ബോധവൽക്കരണം എന്നിവ കാര്യക്ഷമമാക്കുന്നതിനും , പ്രദേശത്തുള്ള ഗർഭിണികളെ നിരീക്ഷിക്കുന്നതിനും യോഗം തീരുമാനിച്ചു. കോർപ്പറേഷൻ, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെ ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുവാനും തീരുമാനിച്ചു.


പനി, തലവേദന, ശരീരത്തിൽ തടിപ്പ്, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്കയുടെ ലക്ഷണങ്ങൾ. ഇവയുള്ളവർ പരിശോധനക്ക് തയ്യാറാകണമെന്ന്‌ ആരോഗ്യവകുപ്പ്  ഡയറക്ടർ അഭ്യര്‍ത്ഥിച്ചു..

*Independent Media*

About VOP

0 comments:

Post a Comment

Powered by Blogger.