ഭീമമായ നഷ്‌ടത്തിലോടുന്ന കെഎസ്‌ആർടിസി സർവീസുകൾ നിർത്തും; ഗതാഗത മന്ത്രി
28-07-2021
തിരുവനന്തപുരം: കെഎസ്‌ആർടിസി സർവീസുകളെ വരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ തരംതിരിക്കാൻ നടപടികൾ ആരംഭിച്ചു. ഭീമമായ നഷ്‌ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കാൻ നിർബന്ധിതമായിരിക്കുകയാണ് എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സർവീസുകൾ നടത്താത്ത രണ്ടായിരത്തിനടുത്ത് ബസുകൾ കെഎസ്‌ആർടിസി ഡിപ്പോകളിൽ നിന്ന് പിൻവലിക്കും. ബസുകൾ പിൻവലിക്കുന്നത് മൂലം ഒരു സർവീസും മുടങ്ങില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
കെഎസ്‌ആർടിസി സർവീസുകളെ വരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ എ, ബി, സി കാറ്റഗറികളിലായി തരംതിരിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഏറ്റവും നഷ്‌ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കുമെന്നും മന്ത്രി പറഞ്ഞു.
6,185 ബസുകളാണ് കെഎസ്‌ആർടിസിക്കുള്ളത്. ഇതിൽ 3,800 ബസുകളാണ് സർവീസിന് ആവശ്യം. സ്‌പെയർ ബസുകൾ അടക്കം 4,250 ബസുകൾ മാത്രം നിലനിർത്തും. ബാക്കി 1,935 ബസുകൾ ഡിപ്പോകളിൽ നിന്ന് പിൻവലിക്കും. അതേസമയം, ബസുകൾ പിൻവലിക്കുന്നത് സർവീസുകൾ നിർത്തലാക്കുന്നതിന് മുന്നോടിയായിട്ടാണ് എന്നാണ് യൂണിയനുകളുടെ ആക്ഷേപം
➖➖➖➖➖➖➖➖➖➖➖
0 comments:
Post a Comment