◾മരശിഖരം ഒടിഞ്ഞു വീണ് സ്ത്രീ തൊഴിലാളി മരിച്ചു
*കട്ടപ്പന (ഇടുക്കി): വാഴവീട് സുഗന്ധവനം എസ്റ്റേറ്റിൽ മരശിഖരം ഒടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു.*
*കടശിക്കടവ് പുതുമനമേട് പുത്തൻപുരയ്ക്കൽ ശകുന്തള(55) യാണ് മരിച്ചത്.*
*ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടം.*
*ജോലിക്കിടെ മര ശിഖരം ഒടിഞ്ഞ് ദേഹത്ത് പതിച്ച് ഗുരുതരമായി പരിക്കേറ്റ ശകുന്തളയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.*
*മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്കശേഷം പോസ്റ്റമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.*
*📝 THIRUVAMBADY NEWS*
0 comments:
Post a Comment