✅വിഴിഞ്ഞത്ത് 900 കിലോ തൂക്കമുള്ള ഭീമന് തിരണ്ടിയെ പിടിച്ചു; ലേലത്തില്‍ പോയത് 33,000 രൂപയ്ക്ക്
മാതൃഭൂമി ഓൺലൈൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും ഭീമൻ തിരണ്ടി മത്സ്യത്തെ പിടികൂടി. എകദേശം 900 കിലോ തൂക്കം വരുന്ന തിരണ്ടിയാണ് ഇന്നലെ വിഴിഞ്ഞത്ത് മത്സ്യബന്ധനം നടത്തിയവർക്ക് കിട്ടിയത്. തമിഴ്നാട് സ്വദേശി ലൈജൻ അടങ്ങുന്ന ഒമ്പതംഗ സംഘത്തിനാണ് ഭീമൻ തിരണ്ടിയെ കിട്ടിയത്.
രാവിലെ വലയിൽ കുടങ്ങിയ തിരണ്ടിയെ അഞ്ച് മണിക്കൂർ എടുത്താണ് കരയിൽ എത്തിച്ചത്. ലേലത്തിൽ ഈ തിരണ്ടിക്ക് 33,000 രൂപ ലഭിച്ചു. ഇന്നലെ വിഴിഞ്ഞം സ്വദേശി വർഗീസിനും സംഘത്തിനും ആയിരത്തിലേറെ തൂക്കമുള്ള ഭീമൻ തിരണ്ടിയെ കിട്ടിയിരുന്നു. സീസണിലെ അദ്യ തിരണ്ടി ആയിരുന്നു അത്.
ഇത്തരം ഭീമൻ തിരണ്ടിയെ കിട്ടിയാൽ കരയിലെത്തിക്കുന്നത് തൊഴിലാളികൾക്ക് വെല്ലുവിളിയാണ്. വള്ളത്തിൽ കയറ്റാൻ പറ്റത്തതിനാൽ വള്ളത്തിന്റെ വശത്ത് കെട്ടി ഇട്ടാണ് കൊണ്ടുവരുന്നത്. പ്രദേശികമായി ആന വിരലി എന്നാണ് ഇവയെ വിളിക്കുന്നത്.
വിഴിഞ്ഞത്ത് ഇന്നലെ നത്തോലി, കത്തിക്കാര എന്നീ മത്സ്യങ്ങളും മത്സ്യത്തൊഴിലാളികൾക്ക് ധാരാളമായി ലഭിച്ചു. തിരണ്ടി ഭീമനെ കാണാൻ നിരവധി ആളുകളാണ് വിഴിഞ്ഞത്ത് എത്തിയത്.
0 comments:
Post a Comment