ഒന്നുറങ്ങിയാൽ ഉണരുന്നത് 25 ദിവസം കഴിഞ്ഞ്; വർഷത്തിൽ 300 ദിവസവും ഉറക്കം; അപൂർവം*
സ്വന്തം ലേഖകൻ July 14, 2021
sleeping-man
വർഷത്തിൽ 300 ദിവസവും ഉറങ്ങുന്ന മനുഷ്യൻ. അതിശയം വേണ്ട. അങ്ങനെയൊരാൾ നമ്മുടെ രാജ്യത്ത് ജീവിച്ചിരിപ്പുണ്ട്. രാജസ്ഥാനിലെ നഗൗർ സ്വദേശിയായ പുർഖരം എന്ന 42–കാരനാണ് ആക്സിസ് ഹൈപ്പർസോമ്നിയ എന്ന അപൂർ രോഗാവസ്ഥയോടെ ജിവിക്കുന്നത്. സാധാരണയായി ഒരാൾ ആറു മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം. എന്നാൽ പുർഖരം ഒന്ന് ഉറങ്ങിയാൽ പിന്നെ ഉറക്കമുണരുന്നത് 25 ദിവസങ്ങൾക്ക് ശേഷമായിരിക്കും. 23 വയസ്സു മുതൽ പുർഖരം ആ അപൂർവ രോഗാവസ്ഥയ്ക്ക് അടിമയാണ്.
ചെറിയ ഒരു കട നടത്തിയാണ് പുർഖരം ജീവിക്കുന്നത്. ഉറക്കം കാരണം മാസത്തിൽ 5 ദിവസം മാത്രമാണ് കട തുറന്നു പ്രവർത്തിക്കുന്നത്. ഉറങ്ങി കഴിഞ്ഞാൽ പിന്നെ പുർഖരത്തിനെ വിളിച്ചുണർത്താനാകില്ല. തുടക്കകാലത്ത് ഒരു ദിവസം 15 മണിക്കൂറോളമാണ് പുർഖരം ഉറങ്ങിയിരുന്നത്. പിന്നീട് ഉറങ്ങുന്നതിന്റെ ദൈർഘ്യം കൂടി വന്നു.
വീട്ടുകാർ പുർഖരത്തിന് ചികിൽസ നൽകുന്നുണ്ട്. ചികിൽസയും ഉറക്കവും കാരണം താൻ വളരെയധികം തടിച്ചുവെന്നും കഠിനമായ തലവേദനയാണ് പലപ്പോഴും അനുഭവപ്പെടുന്നതെന്നുമാണ് പുർഖരം പറയുന്നത്. പുർഖരത്തിന്റെ ഭാര്യ ലിച്ച്മി ദേവിയും അമ്മ കൻവരി ദേവിയും പുർഖരത്തിന് ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.
0 comments:
Post a Comment