കേരളത്തിന്റെ കൈയിലുള്ളത് 20 ടണ്ണിലധികം ആനക്കൊമ്പുകൾ, പെട്രോൾ ഉപയോഗിച്ച് പോലും കത്തിക്കാൻ കഴിയാത്ത അമൂല്യശേഖരങ്ങൾ..
പെട്രോളൊഴിച്ച് കത്തിച്ചാൽപ്പോലും പൂർണമായും ഇവ കത്തില്ല. കത്തിക്കുമ്പോൾ മലിനീകരണവുമുണ്ടാകും. ഇക്കാരണത്താലാണ് ഇവ സൂക്ഷിക്കാൻ പുതിയ സ്ട്രോംഗ് റൂം നിർമ്മിക്കുന്നത്.
എന്തിനാണ് കോടിക്കണക്കിനു രൂപയുടെ ഈ ആനക്കൊമ്പ് കത്തിച്ചു കളയുന്നത്..?? കോടിക്കണക്കിനു രൂപയുടെ ഈ ആനക്കൊമ്പ് ശേഖരം എന്തുകൊണ്ട് അന്താരാഷ്ട്ര വിപണിയില്‍ വിൽക്കാനൊ ലേലത്തിൽ കൊടുക്കാനാ ശ്രമിക്കാതെ വെറുതെ സൂക്ഷിച്ചു വയ്ക്കുന്നു. രാജ്യ നഷ്ടം വരുത്തിവയ്ക്കുകയാണ്..
ഇതു വിറ്റു കിട്ടുന്ന പണം സംസ്ഥാനത്തിന്റെ കടങ്ങള്‍ തീർക്കാൻ എടുക്കാമല്ലോ. വെറുതെ ആർക്കും ഉപകാരമില്ലാതെ എന്തിനിതു വീണ്ടും വീണ്ടും പണം നഷ്ടപ്പെടുത്തി സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചു വയ്ക്കുന്നു. അതിനു കാവലിനും ആളുകളെ ശമ്പളം കൊടുത്തു നിർത്തണം..
മറ്റു കാരണങ്ങള്‍ കൂടെയുണ്ട് ആനക്കൊമ്പു കച്ചവടം നിരോധിച്ചതിൽ
ആനക്കൊമ്പ് വ്യാപാരം കർശനമായി നിരോധിച്ചിട്ടുള്ള ഏകദേശം 170 രാജ്യങ്ങൾ ഒപ്പിട്ട CITES എന്ന ഉടമ്പടിയിൽ ഇന്ത്യയും അംഗമാണ്. ഈ ഉടമ്പടിയിൽ നിരോധിച്ചിരിക്കുന്നത് ആനകളെ കൊന്നു കൊമ്പുകൾ എടുക്കുന്നത് മാത്രമല്ല മരണപ്പെട്ട ആനകളുടെ കൊമ്പുകളുടെ വ്യാപാരം കൂടിയാണ്. ഈ ഉടമ്പടി ഏതെങ്കിലും രാജ്യം ലംഘിച്ചാൽ sanctions നേരിടേണ്ടി വരും..
കയ്യിലിരിക്കുന്ന ആനക്കൊമ്പുകൾ വിൽക്കുവാൻ അനുമതി കൊടുത്താൽ അതിന്റ മറവിൽ ആയിരക്കണക്കിന് ആനകളുടെ കൊലപാതകവും കൊമ്പ് ഊരി വിൽക്കലും. നടക്കും എന്നു വിദഗ്ദർക്ക് നന്നായി അറിയാം. അതിനാൽ stockpile ആയി സംഭരിക്കപ്പെട്ട കൊമ്പുകൾ വിൽക്കുവാൻ അനുവാദമില്ല.അത് ഉടമ്പടിയുടെ ലംഘനമാണ്.
#രാജുതോമസ്
0 comments:
Post a Comment