*•🔲•സാമ്പത്തിക ഞെരുക്കത്തിലേക്ക് കേരളം; മടങ്ങിവന്നത്,15 ലക്ഷം പ്രവാസികള്‍ , പണമൊഴുക്ക് നിശ്ചലതയിലേക്ക്...!!!*
*Updated/July 05/ 2021*
കൊവിഡ് മൂലമുണ്ടായ പ്രവാസികളുടെ തിരിച്ചുവരവില്‍ കേരളത്തില്‍ സാമ്പത്തിക ഞെരുക്കം സംഭവിക്കുകയാണന്ന് കണക്കുകള്‍. കുവൈറ്റ് യുദ്ധകാലത്ത് 1.70ലക്ഷം പേരാണ് തൊഴില്‍ നഷ്ടപ്പെട്ടെത്തിയത്. കൊവിഡ് മൂലം ഇതുവരെ തിരിച്ചെത്തിയവര്‍ 15 ലക്ഷത്തിലേറെയാണ്. പ്രവാസി വരുമാനത്തെ ആശ്രയിക്കുന്ന സമ്ബദ്ഘടനയുള്ള കേരളത്തില്‍ ഇതിന്റെ ആഘാതം വളരെ കടുത്തതായിരിക്കും.
സംസ്ഥാനത്തെ വാണിജ്യ വ്യവസായ നിക്ഷേപങ്ങള്‍, സഹകരണ നിക്ഷേപം, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണമേഖല എന്നിവ ആശ്രയിച്ചിരിക്കുന്നത് പ്രവാസി നിക്ഷേപത്തെയാണ്.
*©️കേരള സ്പീക്ക്സ്*
ഇതു കുറയുന്നത് സാമ്ബത്തിക ക്രയവിക്രയത്തില്‍ വന്‍ ഇടിവുണ്ടാക്കും. മടങ്ങിയെത്തുന്നവരുടെ തൊഴിലില്ലായ്മയും വെല്ലുവിളിയാണ്.
ജൂണ്‍ 18ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പത്തു ലക്ഷത്തോളം പേര്‍ ജോലി നഷ്ടമായവരുടെ പട്ടികയിലുണ്ട്. എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന് വ്യക്തമായിട്ടില്ല.തിരിച്ചെത്തിയവരില്‍ ഭൂരിഭാഗവും നാട്ടില്‍ സാമ്ബത്തികനില ഭദ്രമല്ലാത്തവരാണ്.
തൊഴില്‍ നഷ്ടമായ 10.45 ലക്ഷം പേരില്‍ 1.70 ലക്ഷം ആളുകള്‍ മാത്രമാണ് അടിയന്തര സഹായധനമായ 5000 രൂപയ്ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. 1.30 ലക്ഷം പേര്‍ക്ക് സഹായ ധനം നല്‍കിക്കഴിഞ്ഞു.ശേഷിക്കുന്ന അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
0 comments:
Post a Comment