പരിസ്ഥിതി ദിനാഘോഷം ആചരിച്ചു.
പുനലൂർ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പത്തനാപുരം ബ്രാഞ്ചിന്റെയും കേരള ഫോക്കസ് പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പുനലൂർ ആശാഭവനിൽ ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈ നട്ടു.*
*മുനിസിപ്പൽ കൗൺസിലർ നാസില ഷാജി അധ്യക്ഷതയും കേരള ഫോക്കസ് പബ്ലിക് ലൈബ്രറി സെക്രട്ടറിയും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി പത്തനാപുരം താലൂക്ക് ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിയുമായ വി.വിഷ്ണുദേവ് സ്വാഗതവും ആശംസിച്ച യോഗം റെഡ്ക്രോസ് സൊസൈറ്റി ജില്ലാ വൈസ് പ്രസിഡന്റും പത്തനാപുരം താലൂക്ക് ബ്രാഞ്ച് കമ്മിറ്റി ചെയർമാനുമായ ഡോ.കെ.ടി.തോമസ് കോവിഡ് മഹാമാരി മൂലം മരണപ്പെട്ടവരുടെ സ്മരണയ്ക്കായി 'ഓർമ്മ ഫലവൃക്ഷതൈ' നട്ടു ഉത്‌ഘാടനം ചെയ്തു.*
*ആശാ ഭവൻ ചെയർമാൻ വർഗീസ് എബ്രഹാം പരിസ്ഥിതി ദിന സന്ദേശം നടത്തി. ഭാരവാഹികളായ പുനലൂർ വിജയൻ, എബ്രഹാം മാത്യു, ജി.രാജൻ, ബിനു എന്നിവർ സംസാരിച്ചു.*
0 comments:
Post a Comment