advertise here  Call : 9072780374

കല്ലുകൊണ്ടൊരു സുനാമി' ; ഇത് പ്രകൃതി ഒരുക്കിയ മായാജാലം


 ‌

*⭕ 'കല്ലുകൊണ്ടൊരു സുനാമി' ; ഇത് പ്രകൃതി ഒരുക്കിയ മായാജാലം*


അദ്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകൾ പ്രകൃതിയൊരുക്കിയിട്ടുണ്ട്. അങ്ങനെയൊന്നാണ് ഒാസ്ട്രേലിയയിലെ വേവ് റോക്ക്. കടലിൽനിന്നു തിരമാല ഉയർന്ന് നിൽക്കുന്നതുപോലെയാണ് കാഴ്ച. പ്രകൃതിയുടെ പ്രതിഭാസമായ ഇൗ കാഴ്ചതേടി എത്തുന്നവരും കുറവല്ല. വേവ് റോക്ക്, കാറ്റർ കിച്ച് എന്നിങ്ങനെയും നുങ്കാർ അറിയപ്പെടുന്നുണ്ട്. പെർത്തിൽ നിന്ന് 340 കിലോമീറ്റർ കിഴക്കായി ഹൈഡൻ എന്ന സ്ഥലത്തുള്ള ഈ പ്രകൃതിദത്ത അദ്ഭുതം കാണാൻ  ഓരോ വർഷവും 140,000 ൽ അധികം വിനോദസഞ്ചാരികൾ എത്തുന്നു. 

ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് തിരമാലയുടെ രൂപത്തിലായതാണ് 14 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള ഈ കൂറ്റൻ പാറ. പാറയിലെ പല വർണങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. മഞ്ഞ, ചുവപ്പ്, ചാര നിറങ്ങൾ പാറയുടെ മുഖത്തിനു താഴെയുള്ള ലോങ്ങ് സ്ട്രിപ്പുകളിൽ രൂപം കൊള്ളുന്നു. സായം സന്ധ്യക്ക് സ്വർണനിറത്തിൽ നീരാടി നിൽക്കുന്ന ഇവിടം കാണാൻ അതിമനോഹരമാണ്. നൂറ്റാണ്ടുകളായുള്ള ധാതുക്കളുടെ പ്രവർത്തനമാണ്  ഈ നിറവ്യത്യാസങ്ങൾക്കു കാരണം. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, അതിശയകരമായ ഈ കല്ല് ഏകദേശം 2.7 ബില്യൻ വർഷങ്ങൾ പഴക്കമുള്ളതാണത്രേ. അവശേഷിക്കുന്ന ഹൈഡൻ റോക്കിന്റെ വടക്കൻ മുഖത്തിന്റെ ഭാഗമാണ് വേവ് റോക്ക്. 

പ്രകൃതിയുടെ അദ്ഭുതകാഴ്ചയായ വേവ് റോക്ക് ഏതു സമയത്തും സന്ദര്‍ശിക്കാം. നിറങ്ങളുടെ കാഴ്ച ആസ്വദിക്കണമെങ്കിൽ അതിരാവിലെയോ അല്ലെങ്കിൽ ഉച്ചകഴിഞ്ഞോ എത്തണം.

About VOP

0 comments:

Post a Comment

Powered by Blogger.