തൊടുപുഴയിലെ അരുവികുത്തു സുന്ദരി_*
🔖🔖📌📌🔖🔖
തൊടുപുഴയിൽ മ്രാലക്കു സമീപമുള്ള അരുവികുത്ത് എന്ന പ്രദേശത്താണ് നല്ല തെളിമയാർന്ന വെള്ളച്ചാട്ടം കാണാൻ സാധിക്കുന്നത്. രണ്ടു ഉരുളൻ പാറകളെയും ചെറുകാടുകളെയും തലോടിയുള്ള വെള്ളത്തിന്റെ ഒഴുക്ക് കാണാൻ തന്നെ വളരെ കൗതുകം തോന്നിപ്പിക്കുന്നതാണ്. വർഷങ്ങളായി മുമ്പ് മലങ്കര എസ്റ്റേറ്റിന്റെ ഭാഗമായിരുന്നു അരുവികുത്തും പ്രദേശവും. അനവധി ആൽബങ്ങളും സിനിമകളും അരുവികുത്തിന്റെ പശ്ചാത്തലത്തിൽ എടുത്തതാണ്.
വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തെ ഒപ്പിയെടുക്കണമെങ്കിൽ വെള്ളത്തിൽ തന്നെ നാട്ടപ്പെട്ട പാലത്തിന്റെ മുകളിൽ കയറി നിന്നാൽ നയനമനോഹാരിത നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യത്തെ തൊട്ടറിയാൻ കഴിയും. തൊടുപുഴയിൽ നിന്ന് കുറഞ്ഞ ദൂരം താണ്ടിയാൽ തന്നെ അരുവികുത്തിൽ എത്തിച്ചേരാൻ സാധിക്കും. മലങ്കര എസ്റ്റേറ്റിലെ കേരള സർക്കാരിന്റെ മിനറൽ വാട്ടർ ഉണ്ടാക്കുന്ന സ്ഥലത്തിനോട് ചേർന്നാണ് അരുവികുത്തു വെള്ളച്ചാട്ടം.അരുവികുത്ത് വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം ഏറെ സൗന്ദര്യവദിയാണ്.
എന്നാൽ പ്ലാസ്റ്റിക് പോലുള്ള മാലിന്യം കൊണ്ട് തള്ളിയിട്ട് അരുവികുത്തിന്റെ ഒരുഭാഗം പ്ലാസ്റ്റിക് നിറഞ്ഞുകിടക്കുകാണ് എന്നതാണ് സങ്കടം. ദയവായി അങ്ങോട്ട് യാത്ര ചെയ്യുന്നവർ പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവർത്തികൾ ഒഴിവാക്കുക. അടുത്തുള്ള ചെറുകാടുകളുടെ ഇടയിലൂടെ വെള്ളച്ചാട്ടത്തിന്റെ മുകളിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ്. വെള്ളച്ചാട്ടം വന്നു പതിക്കുന്നിടത് കുളിക്കുന്നതിനേക്കാൾ ഏറ്റവും ഉചിതവും സുരക്ഷയും നൽകുന്നത് മുകളിലാണ്.
വെള്ളത്തിൽ കൂടുതലും തെറ്റലുകൾ ഉള്ള പാറകളാണ്. എന്നിരുന്നാലും സഞ്ചാരികൾ ധാരാളം ഇവിടെ എത്തിച്ചേരാറുണ്ട്. കൂടുതലും നാട്ടിപുറത്തുകാരാണ് സാധ്യത. കൂടുതൽ യാത്രികരും വന്നു ഭക്ഷണം പോലുള്ളത് കഴിക്കുന്നത് വെള്ളച്ചാട്ടത്തിന്റെ ഓരത്തിരുന്നാണ്. കൊമ്മംകുത്തിലും പാടെലിപോരിൽ കാണുന്നത് പോലെ കല്ലാടിക്കുഴികൾ കാണാൻ സാധിക്കും. ഏറ്റവും അപ്പത്തടം പിടിച്ചതാണ് കല്ലാടിക്കുഴികൾ. വെള്ളമില്ലാത്ത അവസരത്തിൽ കാണണെങ്കിലും സാധിക്കും.
വെള്ളം നിറഞ്ഞൊഴുകുന്ന അവസരത്തിൽ കുളിക്കാൻ ഇറങ്ങുമ്പോൾ അതിൽ അകപ്പെടാൻ സാധ്യത കൂടുതലാണ്. കാഞ്ഞാറു കൊടിയത്തൂർ ഭാഗത്തുള്ളവർക്ക് മാത്രമാണ് ഈ വെള്ളച്ചാട്ടത്തിനെ കുറിച്ചു അറിവുള്ളു. എന്നാലും മറ്റുവെള്ളചാട്ടത്തോട് താരതമ്യം ചെയ്താൽ കുളിക്കാൻ ഏറെ സൗകര്യപ്രദമാണ്.
ഇടയ്ക്കിടെ മഴവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. വാഹനങ്ങൾ എത്തുന്ന സ്ഥലമായതിനാൽ അധികം സാഹസങ്ങൾ ഇല്ലാത്ത പ്രദേശമാണ്.
🔛🔵🟡🔴🟢🔛
0 comments:
Post a Comment