പുനലൂർ ഐക്കരക്കോണം പബ്ളിക് ലൈബ്രറി യിൽ പി.എൻ.പണിക്കരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
പുനലൂർ ജനകീയ കവിതാ വേദിയുടെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കരുടെ ചിത്രം പി.എസ്.സുപാൽ എം.എൽ.എ.അനാച്ചാദനം ചെയ്തു. കക്കോട് പബ്ളിക് ലൈബ്രറി അങ്കണത്തിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ലൈബ്രറി പ്രസിഡൻ്റ് എ.കെ.രഘു അധ്യക്ഷനായി. സമ്മേളനത്തിൽ താലൂക്കുലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്
ലിനു ജമാൽ, സെക്രട്ടറി പൊഫ.പി. കൃഷ്ണൻകുട്ടി, നഗരസഭാ വൈസ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, കൗൺസിൽ അംഗങ്ങളായ പുഷ്പവല്ലി ,അരവിന്ദൻ ,ജ്യോതി, ജനകീയ കവിതാ വേദി പ്രസിഡൻ്റ് കെ.കെ.ബാബു., സെക്രട്ടറി ഡാനിയേൽ ജോൺ, സുബി രാജ്,
ജോസ്.കെ.ജേക്കബ് എന്നിവർ സംസാരിച്ചു.
ലൈബ്രറി സെക്രട്ടറി ചന്ദ്രബാബു സ്വാഗതം ആശംസിച്ചു.വിവിധ ലൈബ്രറികളിലേക്കുള്ള ഛായാചിത്രങ്ങൾ MLA യിൽ നിന്നും ലൈബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങി.
0 comments:
Post a Comment