*ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേകങ്ങളില്‍ ഒരു വകഭേദം മാത്രമാണ് നിലവില്‍ ആശങ്കയുണര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടന...!!!*
©️jo
ഇന്ത്യയില്‍ തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങള്‍ക്ക് നല്‍കിയ പേരായ ഡെല്‍റ്റയുടെ ഒരു സ്‌ട്രെയിനായ ബി.1617.2 നെയാണ് അപടകാരിയായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ മറ്റു രണ്ടു സ്‌ട്രെയിനുകള്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ പോന്നവയല്ലെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്ര രോഗവ്യാപനത്തിന് കാരണമായ B.1.617 എന്ന വൈറസ് വകഭേദം മൂന്ന് വംശങ്ങളായി വിഭജിച്ച ഒരു ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റായാണ് കണക്കാക്കിയത്. ഈ വൈറസ് വകഭേദം മുഴുവനായും ആശങ്കാജനകമാണെന്നാണ് ഡബ്ല്യുഎച്ച്‌ഒ ആദ്യം പറഞ്ഞിരുന്നതെങ്കില്‍ അതില്‍ B.1.617.2 എന്ന സ്‌ട്രെയിന്‍ മാത്രമാണ് അതിഭീകരമെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. ഇവ വാക്‌സീന്‍ പരിരക്ഷകളെ മറികടന്നേക്കുമെന്നുമാണ് ഡബ്ല്യുഎച്ച്‌ഒ വിലയിരുത്തുന്നത്.
മൂന്ന് സ്‌ട്രെയിനുകളില്‍ B.1.617.2നാണ് കൂടുതല്‍ വ്യാപനശേഷി. അതിനാല്‍ മറ്റു രണ്ടെണ്ണത്തില്‍നിന്നും വ്യത്യസ്തമായി ഇത് കൂടുതല്‍ അപകടകാരിയാകുമെന്നാണ് ഡബ്ല്യുഎച്ച്‌ഒ പറയുന്നത്. മുഖ്യ പരിഗണന നല്‍കി ഡബ്ല്യുഎച്ച്‌ഒ ഡെല്‍റ്റയുടെ ഈ വകഭേദത്തെ കുറിച്ച് പഠനം നടത്തുകയാണെന്നും ഏതൊക്കെ രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
0 comments:
Post a Comment