•👁️🗨️•രാജ്യത്ത് വാക്സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടം: ആറു ദിവസത്തിനിടെ വിതരണം ചെയ്തത് 3.77 കോടി വിതരണം ചെയ്യുന്നു...!!!*
*Updated/June 28/ 2021*
കോട്ടയം : കഴിഞ്ഞ ആറുദിവസത്തിനിടയിൽ രാജ്യത്ത് വിതരണം ചെയ്തത് 3.77 കോടി കോവിഡ് വാക്സിൻ ഡോസുകൾ.
രാജ്യത്തെ വാക്സിനേഷൻ യജ്ഞം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്ന വീഡിയോ കോൺഫറൻസിലാണ് മൂന്നരക്കോടിയിലധികം വാക്സിൻ ആറുദിവസത്തിനുളളിൽ വിതരണം ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചത്.
രാജ്യത്ത് ഡെൽറ്റ പ്ലസ് വകഭേദത്തിലുളള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വാക്സിനേഷൻ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചത്. ഇതുവരെ 50 പേർക്കാണ് ഡെൽറ്റ പ്ലസ് വകഭേദത്തിലുളള കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
*©️തേർഡ് ഐ ന്യൂസ്*
0 comments:
Post a Comment