*പൊതുശ്മശാനത്തില്‍ മൃതദേഹം അടക്കുന്നതിനെ ചൊല്ലി തര്‍ക്കം; പോലിസിന്റെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു....!!!*
©️jo
തിക്കോടി കല്ലകത്ത് കടപ്പുറം പൊതുസ്മശാനത്തില്‍ മൃതദേഹം അടക്കുന്നതിനെച്ചൊല്ലി പ്രദേശവാസികളുടെ പ്രതിഷേധം. തര്‍ക്കം മൂത്തതോടെ പോലിസിന്റെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു.
ഇന്നെലെ രാത്രി മരണപ്പെട്ട തിക്കോടി പള്ളിക്കര നാലാം വാര്‍ഡിലെ മൂന്ന് സെന്റ് ഭൂമിയില്‍ താമസിക്കുന്ന വയോധികന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 11 മണിയോടെ ശ്മശാനത്തില്‍ കൊണ്ടുവന്നത്. വിവരമറിഞ്ഞ് പരിസരവാസികള്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. നിരവധി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന കോളനിയുടെ സമീപത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. മറവ് ചെയ്യുന്നതിന് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ദഹിപ്പിക്കരുതെന്നുമായിരുന്നു പ്രദേശവാസികളുടെ ആവശ്യം.
വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം ശ്മശാനത്തില്‍ പ്രവേശിപ്പിച്ച് ദഹിപ്പിക്കുകയായിരുന്നു. പയ്യോളി സിഐ കെ കൃഷ്ണന്‍, എസ്‌ഐ വിആര്‍ വിനീഷ്, സെക്ട്രല്‍ മജിസ്‌ട്രേറ്റ് വി പി ഷിജു, പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, വൈസ് പ്രസിഡന്റ് കുയ്യാണ്ടി രാമചന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ പി വി റംല, നാലാം വാര്‍ഡ് മെമ്പര്‍ എം ദിബിഷ എന്നിവര്‍ സ്ഥലത്തെത്തി.
0 comments:
Post a Comment