വീണ്ടും ആശങ്ക".. വിയറ്റ്നാമിൽ പുതിയ ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തി....!!!*
കൊവിഡുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വീണ്ടും ആശങ്കയേറുകയാണ്. വിയറ്റ്‌നാമില്‍ പുതിയ ജനതിക മാറ്റം വന്ന വൈറസിനെ കണ്ടെത്തി. ഇന്ത്യയിലും യു കെയിലും ഉള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊവിഡ് വൈറസിനെയാണ് വിയറ്റ്‌നാമില്‍ കണ്ടെത്തിയത്. വിയറ്റ്‌നാം ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. മറ്റു വകഭേദങ്ങളെക്കാള്‍ വ്യാപന ശേഷി ഇതിന് കൂടുതലാണ്.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകളും കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലിയില്‍ ജൂണ്‍ 7 വരെ കര്‍ഫ്യു നിലവിലുണ്ടാകുമെന്ന് ദില്ലി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള സാമ്ബത്തിക സഹായം കേന്ദ്രം പ്രഖ്യാപിച്ചു.
രാജ്യത്ത് കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ തമിഴ് നാട്ടില്‍ 30,016 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 486 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 20,628 പേര്‍ക്ക് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ , 492 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
മഹാരാഷ്ട്രയില്‍ 20,295 പേര്‍ക്കാണ് കൊവിഡ് സ്ഥിരകരിച്ചത്. 443 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ 956 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത്. മാര്‍ച്ച് 22 ന് ശേഷം ഇതാദ്യമയാണ് ദില്ലിയില്‍ ആയിരത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.19% മായി കുറഞ്ഞു. ജൂണ്‍ 7 രാവിലേ 5 വരെ ദില്ലിയില്‍ കര്‍ഫ്യു നിലവിലുണ്ടാകുമെന്ന് ദില്ലി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അവശ്യ സര്‍വിസുകള്‍ക്കും കോണ്‍ടൈന്മെന്റ് സോണിനു പുറത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
0 comments:
Post a Comment