ഭരണത്തുടര്‍ച്ച നല്‍കിയ ജനങ്ങള്‍ക്കുള്ള സമ്മാനമായി ഇടതുമുന്നണി സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ റെയില്‍വേ പാത യാഥാര്‍ഥ്യമാക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്നു.....!!!
©️jo
സംസ്‌ഥാനത്തിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള സ്വപ്‌നപദ്ധതി എന്നു വിശേഷിപ്പിക്കപ്പെടുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധ അതിവേഗ പാതയ്‌ക്കു വേണ്ടിയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി വി.പി. ജോയിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 2024-നുള്ളില്‍ പദ്ധതി നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാരും റെയില്‍വേ ബോര്‍ഡും നേരത്തേ പച്ചക്കൊടി കാട്ടിയ പാത നടപ്പാക്കുന്നതിനു പദ്ധതിയുടെ സ്‌പെഷല്‍ ഓഫീസര്‍ വിജയകുമാര്‍ കേന്ദ്ര ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെടും.കേരള റെയില്‍വേ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണു പദ്ധതി നിര്‍വഹണം. കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെ 532 കി.മീ. യാത്രയ്‌ക്ക് നാലു മണിക്കൂറില്‍ താഴെയേ വേണ്ടിവരൂ. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്‌റ്റേഷനുകളാണ് സ്‌റ്റാന്‍ഡേഡ് ഗേജില്‍ നിര്‍മിക്കുന്ന നിര്‍ദിഷ്‌ട റെയില്‍പാതയ്‌ക്കുള്ളത്. പാതയെ തിരുവനനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതി സംസ്‌ഥാനത്തിന്റെ സാമ്ബത്തിക വളര്‍ച്ചയ്‌ക്കു മുതല്‍ക്കൂട്ടാകും. വികസനവും സൗകര്യവും എന്താണെന്നു ജനങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ തുടക്കത്തിലാണ് സില്‍വര്‍ലൈന്‍ പദ്ധതിയെന്ന ആശയം മുന്നോട്ടുവച്ചത്. സ്‌ഥലമെടുപ്പിനു പ്രധാനമായും പ്രതിബന്ധം നേരിടുന്നത് മലബാറിലാണ്. ദേശീയപാത വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍ എന്നിവയ്‌ക്കുള്ള തടസങ്ങള്‍ മാറ്റിയെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് സില്‍വര്‍ ലൈന്‍ പദ്ധതി വലിയ വെല്ലുവിളിയാകില്ലെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ക്കോ സാമൂഹിക പ്രശ്‌നങ്ങള്‍ക്കോ സാഹചര്യവുമില്ല.
0 comments:
Post a Comment