*ബ്ലാക്ക്ഫംഗസ്;ഭയക്കണം ഈ വില്ലനെ...!! ചാണകത്തിലും, ചെടികളിലും, അഴുകിയ വസ്തുക്കളിലും ബ്ലാക്ക്ഫംഗസ്....!!!*
©️jo
കോവിഡ് ബാധിച്ച് ശരീരത്തിന്റെ പ്രതിരോധി ശേഷി കുറയുന്നവരുടെ ജീവനു ഭീഷണിയാകുന്ന ബ്ലാക്ക് ഫംഗസ് എന്ന രോഗബാധ പകരുന്നത് ചെടികള്‍, ചാണകം, മറ്റ് അഴുകിയ ജൈവവസ്‌തുക്കള്‍ എന്നിവയില്‍നിന്ന്. വീടിനു സമീപമുള്ള ഒട്ടെല്ലാ ചെടികളിലും ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകര്‍ മൈകോസിസിനെ കാണാനാകും.
ഇത് ശരീരത്തിനുള്ളില്‍ കടന്നാലും പ്രതിരോധശേഷിയുള്ളവര്‍ക്ക് പ്രശ്‌നമാകാറില്ല. മറിച്ച് കോവിഡ് ഭേദമായവര്‍ തുടര്‍ച്ചയായി സ്‌റ്റിറോയ്‌ഡ് അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നതുകൊണ്ട് പ്രതിരോധശേഷി കുറയാനുള്ള സാധ്യതയേറെയാണ്. അത്തരക്കാര്‍ക്ക് ബ്ലാക്ക് ഫംഗസ് പിടിപെട്ടാല്‍ ജീവന്‍ നഷ്‌ടമാകാനുള്ള സാധ്യതയേറെയാണ്.
*കൂടുതല്‍ ബാധിക്കുക ആരെയൊക്കെ?*
കോവിഡ് രോഗികള്‍, അര്‍ബുദരോഗികള്‍, അവയവംമാറ്റിവച്ചവര്‍ എന്നിവരെയും ബാധിക്കാം. കടുത്ത പ്രമേഹരോഗബാധയുള്ളവരും സൂക്ഷിക്കണം.
*കേരളത്തില്‍ എത്രപേരില്‍ കണ്ടെത്തി?*
ഏഴുപേരിലെന്നാണ് ഔദ്യോഗിക വിവരം. ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. കോവിഡിനേക്കാള്‍ ഭീകരനാണിത്. ഭേദമാക്കാന്‍ വലിയ പ്രയാസമുള്ള രോഗമായതിനാല്‍ ജാഗ്രതയാണ് വേണ്ടത്. കഴിഞ്ഞ രണ്ടുമാസമായി ഡല്‍ഹി, മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്‌ഥാനങ്ങളില്‍ കണ്ടെത്തി.
*രോഗം ശരീരത്തിന്റെ ഏതുഭാഗത്തെ ബാധിക്കുന്നു?*
നാസാരന്ധ്രങ്ങെളയും അതിനോടനുബന്ധിച്ചുള്ള സൈനസ് അറകളെയും ശ്വാസകോശം, ചര്‍മം, കണ്ണ്, തലച്ചോര്‍, ഉദരം, രക്‌തവാഹിനികള്‍, ഹൃദയം, പ്ലീഹ എന്നിവയെയും ബാധിക്കാം. കാഴ്‌ച നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ട്.
*ബ്ലാക്ക് ഫംഗസ് കാണപ്പെടുന്നത്?*
മണ്ണിലെ ചീഞ്ഞഴുകിയ ജൈവപദാര്‍ഥങ്ങളില്‍. ചാണകം, ചെടികള്‍ എന്നിവയിലും ഫംഗസ് ഉണ്ട്. അന്തരീക്ഷത്തിലേക്കാളും മണ്ണിലാണ് ഇത് കൂടുതലായുള്ളത്.
*ലക്ഷണങ്ങള്‍?*
തലവേദന, പനി, മൂക്കൊലിപ്പ്, ചുമ, നെഞ്ചുവേദന, ശ്വാസതടസം, തൊലിപ്പുറമേ കറുപ്പ്‌രാശി, വയറുവേദന, ഛര്‍ദി. കണ്ടുപിടിക്കാന്‍ പ്രയാസമാണ് ഈ രോഗബാധ. സി.ടി. സ്‌കാനിലൂടെയും ശ്വാസകോശത്തില്‍ നിന്ന് സ്രവമെടുത്തുള്ള പരിശോധനകളില്‍ നിന്നുമാണ് രോഗബാധ കണ്ടെത്തുക.
ദീര്‍ഘകാലം മരുന്നുകളുമായി ആശുപത്രിയില്‍ കഴിയേണ്ടിവരും. ഫംഗസ് ബാധിച്ചഭാഗം ശസ്‌ത്രക്രിയ നടത്തി നീക്കം ചെയ്യുന്ന രീതിയും ഫലപ്രദമാണ്.
*പ്രതിരോധം?*
അത്യപൂര്‍വരോഗമാണിത്. മാസ്‌ക് ധരിക്കണം. മണ്ണ്, ചാണകം, കമ്പോസ്‌റ്റ് എന്നിവയുമായി ഇടപഴകുമ്പോള്‍ കൈയുറകള്‍, ധരിക്കുക. മുറിവുകള്‍, പൊള്ളിയ ഭാഗങ്ങള്‍ എന്നിവയില്‍ മണ്ണുമായി സമ്പര്‍ക്കത്തില്‍ വരരുത്. നിര്‍മാണമേഖലകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഷൂസ്, പാന്റ്‌സ്, ഫുള്‍ സ്‌ളീവ് ഷര്‍ട്ട് എന്നിവ ധരിക്കുക,
*(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. കെ. ടിങ്കു*
*ജോസഫ്, ചീഫ് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്‌റ്റ്, അമൃത ആശുപത്രി കൊച്ചി)*
0 comments:
Post a Comment