advertise here  Call : 9072780374

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ഇനി പെട്ടെന്ന് അവസാനിക്കും. പ്രശ്‌നപരിഹാരത്തിന് യു.എസ് ഇടപെടുന്നു.....!!!


 ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ഇനി പെട്ടെന്ന് അവസാനിക്കും. പ്രശ്‌നപരിഹാരത്തിന് യു.എസ് ഇടപെടുന്നു.....!!!



©️jo


ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അവസാനം കുറിക്കാന്‍ വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തി. ആക്ടിവിസ്റ്റുകളുടെയും സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നുതന്നെയുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് പ്രസിഡന്റ് വെടിനിര്‍ത്തലിന് പിന്തുണയുമായെത്തിയത്.


പ്രശ്നപരിഹാരത്തിന് വെടിനിര്‍ത്തലിന് അനുകൂലമായി പ്രസിഡന്റ് നിലപാട് എടുത്തതായും ഈജിപ്ത് ഉള്‍പ്പടെയുള്ള കക്ഷികളുമായി ചര്‍ച്ച നടത്തിയതായും വൈറ്റ്ഹൗസ് അറിയിച്ചു. യു.എന്‍ രക്ഷാസമിതിയുടെ വെടിനിര്‍ത്തലിനായുള്ള പ്രമേയം തുടര്‍ച്ചയായി വീറ്റോ ചെയ്തതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് നിലപാട് മാറ്റം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.



അതേസമയം, ഇസ്രയേലിന്റെ തിരിച്ചടിയില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 198 ആയി. രണ്ട് കുട്ടികളടക്കം പത്തു പേരുടെ മരണമാണ് ഇസ്രായേലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാനായി തുര്‍ക്കി പല രാജ്യങ്ങളെയും സമീപിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായവും തുര്‍ക്കി തേടി. എന്നാല്‍ ഇതിനിടെ പലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നങ്ങള്‍ക്കിടെ കൂടുതല്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യാന്‍ അനുമതി നല്‍കി യു.എസ് വൈറ്റ് ഹൗസ്. 735 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന് വില്‍ക്കാനാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയിരിക്കുന്നത്.

About VOP

0 comments:

Post a Comment

Powered by Blogger.