കാടുകയറിയ രജിസ്ട്രേഷൻ
പുനലൂർ (കറവൂർ): പിറവന്തൂർ ഗ്രാമപഞ്ചായത്ത് മൈക്കാമൈൻ വാർഡിലെ തോട്ടം മേഖലയിൽ മെമ്പറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വാക്സിനേഷൻ രജിസ്ട്രേഷൻ ചെയ്തവർ ചുരുക്കം.തൊഴിലാളികളുടെ സൗകര്യം പരിഗണിച്ച് ഞായറാഴ്ച രാവിലെ തന്നെ വാർഡ് മെമ്പർ സ അനഘയുടെ നേതൃത്വത്തിൽ കോവിഡ് ജാഗ്രതാ സമിതി റെഡി.രജിസ്ട്രേഷന് എത്തിയപ്പോൾ അറിയുന്നു അവിടെ മൊബൈൽ നെറ്റ് വർക്ക് ഇല്ല.ഒടുവിൽ റേഞ്ച് തപ്പി കാടുകയറേണ്ടിയും വന്നു. റബ്ബർ തോട്ടത്തിൽ കസേരയും സാനിറ്റൈസറും ഉൾപ്പെടെ സജ്ജം.DYFI സഖാക്കൾ ഉൾപ്പെടെയുള്ളവർ മുഴുവൻ തൊഴിലാളി ലയങ്ങളിലും കയറി എല്ലാവരെയും സ്ഥലത്തെത്തി.ഒടുവിൽ ക്യാമ്പയ്ൻ അവസാനിക്കുമ്പോൾ മുള്ളുമല എസ്റ്റേറ്റിലെ മുഴുവൻ താമസക്കാർക്കും വാക്സിനേഷൻ രജിസ്ട്രേഷൻ ചെയ്യുവാൻ കഴിഞ്ഞു.
നിലവിൽ പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ് മൈക്കാമൺ വാർഡ്. കോവിഡ് പോസിറ്റീവ് ആയവരെ നേരിട്ട് കാണാനും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും എല്ലാം മെമ്പർ മുന്നിലുണ്ട്.കോവിഡ് നെഗറ്റീവായ വീടുകളിൽ അണുനശീകരണവും പോസിറ്റീവ് ആയ കുടുംബങ്ങൾക്കും ലോക്ക്ഡൗണിൽ ദുരിതത്തിലായ കുടുംബങ്ങൾക്കും മെമ്പറുടെ നേതൃത്വത്തിൽ രൂപീകരിച്ച കോവിഡ് ജാഗ്രതാ സമിതി വഴി ഇതുവരെ ഇരുന്നൂറോളം കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു.
നിലവിൽ വാർഡിൽ ഒരു പോസിറ്റീവ് കേസ് മാത്രമാണുള്ളത്.
മെമ്പറുടെ നേതൃത്വത്തിലുള്ള കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ തന്നെയാണ് കോവിഡിനെ പിടിച്ചു നിർത്താൻ കഴിയുന്നത്.
വാർഡിനെ കോവിഡ് മുക്ത വാർഡായി മാറ്റുകയാണ് ലക്ഷ്യമെന്ന് വാർഡ് മെമ്പർ സ അനഘ അഭിപ്രായപ്പെട്ടു..
0 comments:
Post a Comment