advertise here  Call : 9072780374

വിരമിക്കുമ്പോൾ വിദ്യാർഥികൾക്ക് ബിരിയാണി നൽകുമെന്ന് ടീച്ചർ; ലോക് ഡൗണിലും വാക്കു പാലിച്ചു, കോഴിയിറച്ചി കുട്ടികളുടെ വീട്ടിലെത്തിച്ച് അധ്യാപിക!


 വിരമിക്കുമ്പോൾ വിദ്യാർഥികൾക്ക് ബിരിയാണി നൽകുമെന്ന് ടീച്ചർ; ലോക് ഡൗണിലും വാക്കു പാലിച്ചു, കോഴിയിറച്ചി കുട്ടികളുടെ വീട്ടിലെത്തിച്ച് അധ്യാപിക!


© വനിത


വിരമിക്കുന്ന ദിവസം വിദ്യാർഥികൾക്ക് ചിക്കൻ ബിരിയാണി നൽകാമെന്നു വാക്കു കൊടുത്തതാണ്, ലോക്ക് ഡൗണിലും പറഞ്ഞ വാക്ക് പാലിച്ച് അധ്യാപിക. എല്ലാ വിദ്യാർഥികൾക്കും വീട്ടിൽ ബിരിയാണി വയ്ക്കാനുള്ള കോഴിയിറച്ചി വാങ്ങി നൽകിയാണ് അധ്യാപിക വാക്ക് പാലിച്ചത്.


ആലുവ സെന്റ് മേരീസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ജെംസി ജോസഫാണ് വിദ്യാർഥികൾക്ക് സ്‌പെഷൽ ട്രീറ്റ് നൽകിയത്. കഴിഞ്ഞ ശിശു ദിനത്തിൽ സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് ചിക്കൻ വിളമ്പവേയാണ് ജെംസി താൻ വിരമിക്കുമ്പോൾ കുട്ടികൾക്കെല്ലാം ബിരിയാണി നൽകുമെന്ന് ഉറപ്പുനൽകിയത്.


വിരമിക്കാൻ 6 മാസം കൂടി അപ്പോൾ ബാക്കിയുണ്ടായിരുന്നു. കാര്യം ടീച്ചർ മറന്നാലോ എന്നു കരുതി കുട്ടികൾ ഇടയ്ക്കിടെ ബിരിയാണി കാര്യം ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ വിരമിക്കേണ്ട സമയമായപ്പോൾ ലോക്ഡൗൺ തടസ്സമായി. കുട്ടികൾക്ക് സ്കൂളിൽ വരാനാവില്ല. ധർമസങ്കടത്തിലായ ടീച്ചർ ഏറെ ആലോചിച്ച ശേഷം പോംവഴി കണ്ടെത്തി. സ്കൂളിലെ 150 കുട്ടികൾക്കും കോഴിയിറച്ചി നൽകുക. ബിരിയാണി അവർ വീടുകളിൽ വയ്ക്കട്ടെ.


വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന പലവ്യഞ്ജന കിറ്റിന്റെ വിതരണം ഇന്നലെ സ്കൂളിൽ നടന്നപ്പോൾ അതിനൊപ്പം ടീച്ചറിന്റെ ചിക്കൻ പാക്കറ്റും ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് ഒരെണ്ണം വീതം. 3 കുട്ടികൾ വീതം പഠിക്കുന്ന 5 വീടുകളിൽ 3 പാക്കറ്റു വീതവും നൽകി. വിതരണത്തിൽ ടീച്ചർക്കു വലംകയ്യായി വാർഡ് കൗൺസിലർ പി.എസ്. പ്രീതയും ഉണ്ടായിരുന്നു. രക്ഷിതാക്കളാണു കിറ്റ് വാങ്ങാൻ വന്നത് എന്നതിനാൽ കുട്ടികളെ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രം ടീച്ചർക്ക് ബാക്കി.

About VOP

0 comments:

Post a Comment

Powered by Blogger.