advertise here  Call : 9072780374

പ്രസവശേഷം തുന്നിക്കെട്ടാൻ തുടങ്ങുമ്പോൾ അവൾ അനങ്ങി; ഡോക്ടർമാർക്ക് സൂചനകളൊന്നും നൽകാതെ 'അദൃശ്യ'യുടെ ജനനം!


 പ്രസവശേഷം തുന്നിക്കെട്ടാൻ തുടങ്ങുമ്പോൾ അവൾ അനങ്ങി; ഡോക്ടർമാർക്ക് സൂചനകളൊന്നും നൽകാതെ 'അദൃശ്യ'യുടെ ജനനം!


വനിത ഓൺലൈൻ

29 മെയ് 2021


ചേര്‍ത്തലക്കാരി അജിതക്ക് മൂന്നു കുട്ടികളാണെന്നാണ് ഡോക്ടർമാർ ഉറപ്പിച്ചത്. എന്നാൽ പ്രസവശേഷം ശേഷം തുന്നിക്കെട്ടാൻ തുടങ്ങുമ്പോഴാണ് നാലാമത്തെ കുട്ടിയുടെ അനക്കം അവർ പോലും അറിഞ്ഞത്. ഗർഭകാല സ്കാനിങ്ങുകളിലും ശസ്ത്രക്രിയയ്ക്കു മുൻപുവരെയും സൂചനകളൊന്നും ഉണ്ടായിരുന്നില്ല, അങ്ങനെ അവൾ ജനിച്ചു. ആരുമറിയാതെ കിടന്ന ആ സന്തോഷത്തിന് അജിതയും ഭർത്താവ് ശശികുമാറും പേരിട്ടത് 'അദൃശ്യ'.


ചേർത്തല ഉഴുവ പുതിയകാവ് വടാത്തോടത്ത് ശാന്തിനികേതനിൽ കെ.ജി. ശശികുമാറിനും അജിതയ്ക്കുമാണ് ഒറ്റപ്രസവത്തിൽ 4 കുഞ്ഞുങ്ങളെ ലഭിച്ചത്: ആര്യ, ഐശ്വര്യ, ആദർശ്, അദൃശ്യ. നാലു പേരും ഇനി ഒന്നാം ക്ലാസിലേക്കാണ്. 2015 ഡിസംബർ 8ന് രാവിലെ ഏഴിനാണ് ഇവരുടെ ജനനം. ആദ്യ ഭാര്യയുടെ മരണശേഷം 57–ാം വയസ്സിലാണ് ശശികുമാർ കണ്ണൂർ മുണ്ടയാട് അമിത നിവാസിൽ അജിതയെ വിവാഹം ചെയ്തത്. 5 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് അജിത ഗർഭിണി ആയത്.


കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മൂന്നു കുഞ്ഞുങ്ങളെ വേഗം ഇൻക്യുബേറ്ററിലേക്കു മാറ്റേണ്ടതിനാൽ 3 പേർ ശസ്ത്രക്രിയ മുറിയുടെ പുറത്തുണ്ടായിരിക്കണമെന്ന് ഡോക്ടർമാർ ശശികുമാറിനെ അറിയിച്ചിരുന്നു. അതിനിടെയാണ് നഴ്സ് ഓ‌ടിവന്നു പറഞ്ഞത്; 4 പേർ വേണം, കുഞ്ഞുങ്ങൾ മൂന്നല്ല, നാലാണ്. മൂന്നു ദിവസത്തിനു ശേഷമാണ് അജിത കുഞ്ഞുങ്ങളെ കണ്ടത്.


ഉഴുവ പുതിയകാവ് ഗവ. യുപിഎസിലെ ഒന്നാം ക്ലാസിലേക്കാണ് നാൽവർ സംഘം ജൂൺ ഒന്നാം തീയതി പ്രവേശിക്കുന്നത്. അധ്യാപിക വീട്ടിലെത്തി പുസ്തകങ്ങളും പഠനോപകരണങ്ങളും നൽകി.

About VOP

0 comments:

Post a Comment

Powered by Blogger.