തെലങ്കാനയില്‍ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് കണ്ടിട്ടും നിര്‍ത്താതെ അമിത വേഗത്തില്‍ ബൈക്ക് ഓടിച്ച യാത്രികരില്‍ ഒരാള്‍ ക്രോസ്ബാറില്‍ തലയിടിച്ച് വീണ് മരിച്ചു.....!!!*
©️jo
തെലങ്കാനയിലെ തലപൂര്‍ ജില്ലയിലെ ജന്നാരം മണ്ഡല്‍ പ്രദേശത്താണ് സംഭവം.
അമിതവേഗതയില്‍ വരുന്ന ബൈക്ക് കണ്ട് പൊലീസ് ഓഫീസര്‍ കൈവീശി മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാക്കള്‍ ചെവികൊണ്ടില്ല. പോസ്റ്റിനടുത്ത് എത്തിയപ്പോള്‍ ബൈക്ക് ഓടിച്ചയാള്‍ പെട്ടെന്ന് തലകുനിച്ചെങ്കിലും പുറകിലിരിക്കുന്നയാള്‍ക്ക് അതിന് കഴിഞ്ഞില്ല.
പോസ്റ്റിലിടിച്ച് വീണ ഇയാള്‍ തല്‍ക്ഷണം മരിച്ചു. ബൈക്ക് ഓടിച്ചയാള്‍ വാഹനം നിര്‍ത്താതെ പോകുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
0 comments:
Post a Comment