പുനലൂരിൽ ലോക്ക് ഡൗണിൽ ചാരായ നിർമാണം ; ഒരാൾ അറസ്റ്റിൽ
ലോക്ക് ഡൗൺ പ്രമാണിച്ച് ചാരായം വാറ്റും വില്പനയും നടത്തിയ ഒരാളെ പുനലൂർ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുനലൂർ നെടുങ്കയം കാറ്റാടി ജംഗ്ഷനിൽ കുമരിക്കൽ വീട്ടിൽ സാമൂവൽ മാത്യു(റോയ് )(57)ആണ് അറസ്റ്റിൽ ആയത്.പുനലൂർ എക്സ് സൈസ് CI സൈഫുദീനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സ്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, ഓഫീസർമാരായ ഷിഹാബുദീൻ, അരുൺ കുമാർ, ഹരിലാൽ എന്നിവർ ചേർന്ന സംഘം ആണ് റെയ്ഡ് നടത്തി പ്രതിയെ പിടി കൂടിയത്.5 ലിറ്റർ ചാരായവും 70 ലിറ്റർ വാഷും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.കുറച്ചു നാളുകൾക്ക് മുൻപ് പുനലൂർ ടൗണിൽ വൺവെ തെറ്റിച്ചതിന് പുനലൂർ പോലീസിന്റെ പിടിയിൽ ആയ ഇയാൾ പോലീസ് മർദിച്ചു എന്ന് പറഞ്ഞു പത്ര സമ്മേളനം നടത്തി പ്രസിദ്ധി നേടിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ നടപടി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
0 comments:
Post a Comment