advertise here  Call : 9072780374

ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടം; തമിഴ് നടൻ ജോക്കർ തുളസിയും, തെലുങ്ക് നടൻ ടിഎൻആറും കോവിഡ് ബാധിച്ചു മരിച്ചു.....!!!


 *ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടം; തമിഴ് നടൻ ജോക്കർ തുളസിയും, തെലുങ്ക് നടൻ  ടിഎൻആറും കോവിഡ് ബാധിച്ചു മരിച്ചു.....!!!*


©️jo


തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്. കോവിഡ് ബാധിച്ചതോടെ അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


1976ല്‍ പുറത്തിറങ്ങിയ ഉന്‍ഗളില്‍ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് ജോക്കര്‍ തുളസി തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴാച്ചി, ഇലൈഗ്‌നര്‍ അനി, ഉടന്‍ പിരപ്പ്, അവതാര പുരുഷന്‍, മണ്ണൈ തൊട്ടു കുമ്പിടണം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.


തെലുങ്ക് നടനും മാധ്യമപ്രവര്‍ത്തകനുമായ തുമ്മല നരസിംഹ റെഡ്ഡിയും കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ ഹൈദരാബാദില്‍ വെച്ചാണ് മരണം സംഭവിച്ചത്. ടിഎന്‍ആര്‍ എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ‘മഹേഷിന്റെ പ്രതികാര’ ത്തിന്റെ തെലുങ്ക് റീമേക്കായ ഉമാ മഹേശ്വര ഉഗ്ര രൂപസ്യ, ജോര്‍ജ് റെഡ്ഡി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ടിഎന്‍ആര്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായിരുന്നു.

About VOP

0 comments:

Post a Comment

Powered by Blogger.