advertise here  Call : 9072780374

കോവിഡ് കാലത്തും , കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്ബും പിടികൂടി....!!!

 

കോവിഡ് കാലത്തും , കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്ബും പിടികൂടി....!!!*


©️jo


51 ചാക്ക് അരിയും 12 ചാക്ക് ഗോതമ്ബുമാണ് കഠിനംകുളം പോലീസ് പിടിച്ചെടുത്തത്. തിരുവനന്തപുരം റൂറല്‍ എസ്പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരിഞ്ചന്ത വില്‍പന കണ്ടെത്തിയത്.


പൂവാറുള്ള ഗോഡൗണിലെത്തിച്ച റേഷനരിയാണ് വിഴിഞ്ഞം സ്വദേശി സക്കീറിന്റെ കടമുറിയ്‌ല# സൂക്ഷിച്ചിരുന്നത്. അരി മറിച്ചുവിറ്റ കരാര്‍ വിതരണക്കാരനെ കുറിച്ച്‌ പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. റേഷന്‍ വിതരണ കരാറെടുത്തിട്ടുള്ള കൂടുതല്‍ ആളുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം മുന്നോട്ട് പോവുകയാണെന്ന് കഠിനംകുളം പൊലിസ് അറിയിച്ചു. കണ്ടെടുത്ത അരിയും ഗോതമ്ബും സിവില്‍ സപ്ലൈസിന് കൈമാറും.

About VOP

0 comments:

Post a Comment

Powered by Blogger.