തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളസിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്. ന്യൂഡല്‍ഹി, രാജാവിന്‍റെ മകന്‍, നിറക്കൂട്ട്, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി 45ലേറെ സിനിമകള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. സിനിമയില്‍ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം. മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയേലേക്കുയര്‍ന്ന സിനിമകളുടെ തിരക്കഥ നിര്‍വഹിച്ച് മലയാള സിനിമയെ വലിയ കച്ചവട വിജയങ്ങളിലേക്ക് നയിച്ചത് ഡെന്നിസ് ജോസഫായിരുന്നു. മ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, ഇന്ദ്രജാലം തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഡെന്നിസ് ജോസഫ് ഒരുക്കിയ 'മനു അങ്കിള്‍' 1988ല്‍ ദേശീയപുരസ്കാരം നേടി.
0 comments:
Post a Comment