advertise here  Call : 9072780374

സെൽഫി എടുക്കുന്നതിനിടെ 20കാരൻ കിണറ്റിൽ വീണ് മരിച്ചു


 സെൽഫി എടുക്കുന്നതിനിടെ 20കാരൻ കിണറ്റിൽ വീണ് മരിച്ചു


ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുത്ത 20കാരൻ കിണറ്റിൽ വീണ് മരിച്ചു. ചെന്നൈ വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. കാറ്ററിങ് ജോലിക്കാരനായ കെ സജീവ് എന്ന യുവാവിനെയാണ് അപകടത്തിൽ മരിച്ചത്.


വീടിന് സമീപമുള്ള പാടത്ത് ട്രാക്ടറിന് മുകളിൽ കയറിയാണ് യുവാവ് ആദ്യം സെൽഫിയെടുത്തത്. ഈ ചിത്രം തന്റെ പ്രൊഫൈൽ പിക് ആക്കുകയും ചെയ്തു. ചിത്രം കണ്ട സുഹൃത്തുക്കൾ അഭിനന്ദിച്ചതോടെ കൂടുതൽ സെൽഫി എടുക്കാൻ തീരുമാനിച്ചു. ട്രാക്ടർ ഓൺ ആക്കി ചിത്രങ്ങൾ പകർത്തിയത്. ഈ സമയം പിന്നോട്ടുനീങ്ങിയ ട്രാക്ടർ 120 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. കിണറ്റിൽ 35അടിയോളം വെള്ളമുണ്ടായിരുന്നു.


സംഭവം അറിഞ്ഞ കർഷകർ പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരമറിയിച്ചു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിൻറെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.               *

About VOP

0 comments:

Post a Comment

Powered by Blogger.