*ടൗട്ടെ ചുഴലിക്കാറ്റ്: മുംബൈ തീരത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബാര്‍ജുകളില്‍ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 177ആയി; തിരച്ചില്‍ തുടരുന്നു...!!!*
©️jo
നിയന്ത്രണം നഷ്ടപ്പെട്ട് മുംബൈക്കടുത്ത് അറബിക്കടലില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ബാര്‍ജില്‍ നിന്ന് ഇന്ത്യന്‍ നാവിക സേന 177 പേരെ രക്ഷപ്പെടുത്തി. മുബൈയില്‍ ടൗട്ടെ ചുഴലിക്കാറ്റ് വീശിയടിക്കും മുമ്പാണ് ബാര്‍ജിന്റെ നിയന്ത്രണം നഷ്ടമായത്.
രാവിലെ വരെ 146 പേരെയാണ് പി305 ബാര്‍ജില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ബാര്‍ജ് മുങ്ങിയതായും റിപോര്‍ട്ടുണ്ട്.
137 പേരടങ്ങുന്ന മറ്റൊരു ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. മാഹിമിലെ കൊളാബ പോയിന്റിനടുത്താണ് ഇത്.
കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.
വാട്ടര്‍ ലില്ലി, സിജിഎസ് സാമ്രാട്ട് തുടങ്ങിയ ബോട്ടുകളും നാവികസേനയുടെ കപ്പലുകളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്നുണ്ട്.
ഐഎന്‍എസ് കൊല്‍ക്കൊത്ത, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് തല്‍വാര്‍ എന്നീ യുദ്ധക്കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. രണ്ട് ബാര്‍ജുകളിലും ചേര്‍ന്ന് 410 പേരാണ് ഉണ്ടായിരുന്നത്.
0 comments:
Post a Comment