സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി 12 മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി.....!!!*
©️jo
ജൂലായ് 31 അര്‍ദ്ധരാത്രി 12 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏപ്പെടുത്തിയിട്ടുള്ളത്.. ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ.
ജൂണ്‍ ഒമ്ബതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സുമെന്റും കോസ്റ്റല്‍ പോലീസും ഉറപ്പാക്കണം. ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും കോവിഡ് പശ്ചാത്തലത്തില്‍ മത്സ്യം കൈകാര്യം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ട്രോളിംഗ് നിരോധന കാലയളവിലും ബാധകമായിരിക്കും.
0 comments:
Post a Comment