*കോവിഡില്‍ രാജ്യത്തുള്ള മുഴുവന്‍ രോഗികളുടെയും ജീവന്‍ രക്ഷിക്കാന്‍ രാജ്യത്തെ ഡോക്ടര്‍മാര്‍ അശ്രാന്ത പരിശ്രമം നടത്തുമ്പോള്‍ കോവിഡ് തുടങ്ങി ഇതുവരെ ജീവന്‍ നഷ്ടമായത് 1000 ല്‍ പരം ഡോക്ടര്‍മാര്‍ക്കെന്ന് റിപ്പോര്‍ട്ട്.....!!!*
©️jo
ആദ്യ തരംഗത്തില്‍ കഴിഞ്ഞ വര്‍ഷം 736 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ രണ്ടം തരംഗത്തില്‍ ഇതുവരെ 244 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 50 മരണം ഞായറാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിലെ 244 ല്‍ ഏറ്റവും കൂടുതല്‍ മരണം ബീഹാറിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 69 പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ ഉത്തര്‍പ്രദേശില്‍ 34 മരണവും ഡല്‍ഹിയില്‍ 27 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് വാക്‌സിനേഷന് വിധേയമായിട്ടുള്ളത് വെറും മൂന്ന് ശതമാനം ഡോക്ടര്‍മാര്‍ക്കാണ് മാത്രമാണെന്നും ഐഎംഎ പറയുന്നു. അഞ്ചുമാസം നീണ്ട വാക്‌സിനേഷനില്‍ ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ 66 ശതമാനം പേര്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.
ഡോക്ടര്‍മാരെ പ്രചോദിപ്പിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും കഴിയാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്നും മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ മുന്നണി പ്പോരാളികളായ എല്ലാ ഡോക്ടര്‍മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ഐഎംഎ പറഞ്ഞു.
ഇതിനൊപ്പം മതിയായ സ്റ്റാഫുകളുടെ കുറവ് ഡോക്ടര്‍മാരുടെ ജോലി ഇരട്ടിപ്പിച്ചിട്ടുണ്ട്. വിശ്രമം പോലുമില്ലാതെ 48 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നത് അവര്‍ക്ക് രോഗബാധ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂട്ടുക എന്നതാണ്. 1000 ഡോക്ടര്‍മാരാണ് ഇതുവരെ മരണപ്പെട്ടത്.
യഥാര്‍ത്ഥത്തില്‍ മരണപ്പെട്ട ഡോക്ടര്‍മാരുടെ കണക്കുകള്‍ ഇതിനേക്കാള്‍ കൂടുതലാണ്. ഐഎംഎ അംഗളായുള്ള ഡോക്ടര്‍മാരുടെ എണ്ണം 3.5 ലക്ഷമാണ്. എന്നാല്‍ ഇന്ത്യയില്‍ 12 ലക്ഷം ഡോക്ടര്‍മാര്‍ ഉണ്ടെന്നാണ് ഐഎംഎ പറയുന്നത്.
0 comments:
Post a Comment