#കേരളഫോക്കസ് _മാധ്യമരത്നം_അവാർഡ്_വോയിസ്_ഓഫ്_പുനലൂരിന്
പുനലൂർ:- സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മാധ്യമ പ്രസ്ഥാനമായ കേരള ഫോക്കസ് കൾചറൽ & ചാരിറ്റബിൾ ഇന്റർനാഷണൽ ഓർഗനൈസേഷന്റെ 11-മത് വാർഷികത്തോടനുബന്ധിച്ച് നൽകുന്ന 2020-ലെ കേരള ഫോക്കസ് മാധ്യമ രത്‌നം അവാർഡിനാണ് വോയിസ് ഓഫ് പുനലൂർ അർഹത നേടിയത്.
2015 ജൂൺ മാസത്തിൽ ശ്രീ.മഹേഷ് ഭഗത് ആരംഭിച്ച ഓൺലൈൻ വാർത്ത മാധ്യമമാണ് ''വോയിസ് ഓഫ് പുനലൂർ''. ഒരു ഓൺലൈൻ ചാനൽ എന്നതിലുപരി സാമൂഹിക നന്മ ലക്ഷ്യംവെച്ചു ധാരാളം ചാരിറ്റി പ്രവർത്തനങ്ങളും മുൻ വർഷങ്ങളിൽ ഉണ്ടായ പ്രളയ ദുരിതങ്ങളിലെല്ലാം സഹായം എത്തിക്കാനും വോയിസ് ഓഫ് പുനലൂരിനായി.
സത്യസന്ധമായ വാർത്തകൾ വളരെ വേഗത്തിൽ എത്തിക്കുന്നതിലൂടെ വളരെ വേഗം ജനങ്ങൾക്കിടയിൽ ജനപ്രീതി നേടിയ ഓൺലൈൻ കൂട്ടായ്മ കൂടിയായ "VOP " ക്ക് ഇന്ന് ഒന്നര ലക്ഷത്തോളം അംഗങ്ങളുടെ പിന്തുണയുണ്ട്.
ചാരിറ്റി, മിസ്സിംഗ് കേസുകൾ, വാർത്തകൾ, തൊഴിൽ രഹിതർക്ക് തൊഴിൽ ലഭ്യമാക്കാനായി ഓൾ കേരള തലത്തിൽ ആരംഭിച്ച "കേരള ജോബ് വേക്കൻസി" എന്നിവയിലൂടെ കഴിഞ്ഞ 5 വർഷമായി ജനങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ മാധ്യമമായി മാറിയ " വോയിസ് ഓഫ് പുനലൂരിനാണ് " 2020 ലെ കേരള ഫോക്കസ് മാധ്യമ രത്നം പുരസ്‌കാരത്തിന് അർഹത നേടിയതെന്ന് കേരള ഫോക്കസ് കൾച്ചറൽ & ചാരിറ്റബിൾ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും കേരള ഫോക്കസ് മാസിക ചീഫ് എഡിറ്ററുമായ വി.വിഷ്ണുദേവ് അറിയിച്ചു.
0 comments:
Post a Comment