ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയും പുനലൂർ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയും സംയുക്തമായി ചേർന്ന് കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് ബോധവൽക്കരണവും ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ വിതരണവും നടത്തി.
താലൂക്ക് ഹോമിയോ ആശുപത്രിയിൽ ചേർന്ന യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.ഐ.ആർ.അശോക് കുമാർ കോവിഡ് രോഗത്തെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും ക്ലാസ്സ് എടുത്തു. ഇമ്മ്യൂൺ ബൂസ്റ്റർ വിതരണം നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉത്ഘാടനം ചെയ്തു. റെഡ് ക്രോസ്സ് സൊസൈറ്റി താലൂക്ക് ചെയർമാൻ ഡോ.കെ.ടി.തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമചന്ദ്രൻ പിള്ള, ജോയിന്റ് സെക്രട്ടറി വിഷ്ണുദേവ്, ഐക്കര ബാബു എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.രാജേഷ്.ആർ സ്വാഗതവും രാഖി ചന്ദ്രൻ നന്ദിയും പറഞ്ഞു.
0 comments:
Post a Comment