പുന്നലയിൽ വാഹനം തട്ടിയത് സംബസിച്ച് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ച മാധ്യമ പ്രവർത്തകനെ മർദ്ദിച്ചു എന്ന് പരാതി.
പുനലൂർ:പുന്നലയിൽ വാഹനം തട്ടിയത് സംബസിച്ച് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ച മാധ്യമ പ്രവർത്തകനെ മർദ്ദിച്ചു .ലിനിറ്റി ന്യൂസ് ഓൺലൈൻ ചാനൽ എഡിറ്റർ പിറവന്തൂർ പള്ളിക്കിഴക്കതിൽ വീട്ടിൽ ലിജോ തോമസി (37)നാണ് മർദ്ദനമേറ്റത്.പുന്നലയിൽ വിഷു ആഘോഷ ചടങ്ങിൻ്റെയും പ്രകൃതിക്ഷോഭ നാശ നഷ്ടത്തിൻ്റെയും ദൃശ്യങ്ങൾ പകർത്താനായി പോയി മടങ്ങും വഴിയാണ് ബുനാഴ്ച വൈകിട്ട് 5 മണിയോടെ മർദ്ദനമേറ്റത്.പുന്നല പോസ്റ്റാഫീസ് ജംഗ്ഷനിലെ വളവിൽ വച്ച് അമിത വേഗതയിൽ എത്തിയ ആട്ടോറിക്ഷയും ലിജോയുടെ ഓമ്നി വാനും തമ്മിൽ ഉരസി. ഉടൻ ലിജോ പത്തനാപുരം എസ്.എച്ച്.ഒയെ വിവരം അറിയിച്ചു.ഇത് കേട്ട് വന്ന ഓട്ടോ ഡ്രൈവറും ചാച്ചിപ്പുന്ന സ്വദേശിയും ഇയാളുടെ ബന്ധുവും അടക്കമുള്ളവരാണ് മർദ്ദിച്ചത്. പോലീസിൽ വിവരം ' അറിയിക്കുമോടാ എന്ന് പറഞ്ഞ് ആദ്യം ചെകിട്ടത്തും പിന്നീട് വാഹനത്തിൽ നിന്ന് വലിച്ച് വെളിയിലിറക്കിയും മർദ്ദിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം സി.ഐക്ക് ലിജോ പരാതി നൽകി. മർദനമേറ്റ ലിജോ പത്തനാപുരം താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇ.എം.എസ്. സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അടിയന്തിര നടപടികളെടു ക്കണമെന്ന് പ്രാദേശിക പത്രപ്രവർത്തക കൂട്ടായ്മ പ്രതിഷേധ മറിയിക്കുകയും അടിയന്തിരമായി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
0 comments:
Post a Comment