ബസില്‍ നിന്ന് യാത്ര പാടില്ല; കോവിഡിന് എതിരെ കേരളം.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ ബസ് യാത്രക്കാര്‍ക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടു പോകാന്‍ പാടില്ല. നിര്‍ദേശം ലംഘിക്കുന്ന ബസുകള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് താത്കാലികമായി രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രവൃത്തി ദിവസമായതിനാലും കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്താത്തതിനാലും നിര്‍ദേശം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയേക്കും. അതേസമയം, പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
0 comments:
Post a Comment